Photo | Facebook, Vishnu Unnikrishnan
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം വെടിക്കെട്ടിൻ്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ഇരുവരും ചേർന്നാണ്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം.
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രം അടുത്ത വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും.
കൃഷ്ണൻകുട്ടി പണി തുടങ്ങി ആണ് വിഷ്ണു നായകനായെത്തി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സബാഷ് ചന്ദ്ര ബോസ്, റെഡ് റിവർ, രണ്ട്, അനുരാധ ക്രൈം നമ്പർ 59/2019 എന്നീ ചിത്രങ്ങൾ വിഷ്ണുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
മമ്മൂട്ടി ചിത്രം ഷൈലോക്കിലാണ് ബിബിൻ ഒടുവിൽ വേഷമിട്ടത്. വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടാണ് ബിബിന്റെ പുതിയ ചിത്രം
content highlights : vishnu unnikrishnan and bibin george directorial debut vedikKettu movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..