റാഫിയുടെ തിരക്കഥയിൽ വിഷ്ണു ഉണ്ണികൃഷ്ണനും ഷൈനും അജുവും; ചിത്രീകരണം ആരംഭിച്ചു


1 min read
Read later
Print
Share

പൂജ ചടങ്ങിൽ നിന്നും | photo: special arrangements

റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. പാലാ അൽഡ്രിൻസ് നെല്ലോല ബംഗ്ലാവിൽ വെച്ചുനടന്ന പൂജാ ചടങ്ങിൽ കേരള സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മുഖ്യ അതിഥിയായിരുന്നു. വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി. മത്തായിയാണ് ചിത്രം നിർമിക്കുന്നത്.

നിർമാതാവ് ജോബി ജോർജ്‌, തിരക്കാഥാകൃത്ത്‌ റാഫി, വിഷ്ണു ഉണ്ണികൃഷ്ണൻ, നിർമ്മാതാവ് ബിജു വി മത്തായി, ഫാദർ റോഷൻ,സ്നേഹ ബാബു എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ചടങ്ങിൽ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു.

വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവരാണ് ഈ കോമഡി എന്റെർടെയിനറിലെ പ്രധാന താരങ്ങൾ. പവിത്ര ലക്ഷ്മി നായികയാകുന്ന ചിത്രത്തിൽ സ്നേഹ ബാബു, ചിന്നു ചന്ദിനി എന്നിവരുമുണ്ട്. കെ.ആർ. ജയകുമാർ, ബിജു എം.പി എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ.

പാലാ എറണാകുളം പരിസരത്തായി ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഛായാ​ഗ്രഹണം നിർവ്വഹിക്കുന്നത് വിഷ്ണു നാരായണനാണ്. വി. സാജൻ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ശ്രീനാഥ് ശിവശങ്കരനാണ് സം​ഗീതം ഒരുക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികൾ.

പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പോഡുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റിയാസ് ബഷീർ, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, സ്റ്റിൽസ്: മോഹൻ സുരഭി ഡിസൈൻ: ഫോറെസ്റ്റ് ഓൾ വേദർ, പി.ആർ.ഒ: വാഴൂർ ജോസ്, നിയാസ് നൗഷാദ്, എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Content Highlights: vishnu unnikrishnan aju varghese shine tom in rafi's script shooting started

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Vivek Agnihotri

നാണക്കേട്, ഇക്കാലത്തൊക്കെ എങ്ങനെയാണ് മൂന്ന് തീവണ്ടികൾ കൂട്ടിയിടിക്കുന്നത്? -വിവേക് അ​ഗ്നിഹോത്രി

Jun 3, 2023


Rajasenan

1 min

സംവിധായകൻ രാജസേനൻ ബി.ജെ.പി വിടുന്നു, സി.പി.എം പ്രവേശന പ്രഖ്യാപനം ഇന്ന്

Jun 3, 2023


Rajasenan

ബിജെപിയിൽ ചേർന്നതോടെ സുഹൃത്തുക്കൾ അകന്നു, കാണുമ്പോൾ ചിരിച്ചവർ തിരിഞ്ഞുനടന്നു -രാജസേനൻ

Jun 3, 2023

Most Commented