Anu and Arjun movie Poster
കാജൽ അഗർവാളും വിഷ്ണു മാഞ്ചുവും പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം മൊസഗല്ലുവിന്റെ മറ്റു ഭാഷകളിലെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. അനു&അർജുൻ എന്നാണ് തമിഴിലും കന്നടയിലും ഹിന്ദിയിലും ചിത്രത്തിന്റെ പേര്. അർജുൻ ആന്റ് അനു എന്ന പേരിലാണ് മലയാളത്തിൽ ചിത്രമെത്തുന്നത്.
കാജൽ അഗർവാളും വിഷ്ണു മാഞ്ചുവും ബോളിവുഡ് താരം സുനിൽ ഷെട്ടിയുമാണ് ചിത്രത്തിന്റെ പുതിയ പോസ്റ്ററിലുള്ളത്.
അമേരിക്കൻ സംവിധായകൻ ജെഫ്രി ചിൻ ഒരുക്കുന്ന ചിത്രം അമേരിക്കയിൽ നടന്ന കുപ്രസിദ്ധ ഐ.ടി തട്ടിപ്പിനെ കുറിച്ചാണ് പറയുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്.
കാജൽ അഗർവാളും വിഷ്ണുവും തട്ടിപ്പുകാരമായെത്തുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായാണ് സുനിൽ ഷെട്ടിയെത്തുന്നത്. വിഷ്ണു തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പാൻ ഇന്ത്യ റിലീസിനൊരുങ്ങുന്ന ചിത്രം മാർച്ച് 18നാണ് തിയേറ്ററുകളിലെത്തുന്നത്. പി. ആർ. ഒ ആതിര ദിൽജിത്ത്
Content Highlights :Vishnu Manchu Kajal Aggarwal Sunil Shetty starrer Mosagallu Posters In other languages
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..