കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നടൻ തനിക്കും പിതാവിനും കോവിഡ് പോസിറ്റീവ് ആയെന്ന് വ്യക്തമാക്കി നടൻ വിശാൽ രം​ഗത്ത് വന്നത്.

പിതാവിനാണ് ആദ്യം പോസിറ്റീവ് ആയതെന്നും അദ്ദേഹത്തെ പരിചരിച്ചത് വഴി തനിക്കും രോ​ഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് വിശാൽ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്. രോ​ഗ വിമുക്തനായ വിവരം ആരാധകരെ അറിയിക്കുകയും ചെയ്തു.

വിശാലിന്റെ പിതാവ് ജി.കെ റെഡ്ഡി 82 വയസ്സു പിന്നിട്ടയാളാണ്. കോവിഡ് പോരാട്ടത്തിൽ തനിക്ക് തുണയായത് ചിട്ടയായ ദിനചര്യയാണെന്ന് പറയുകയാണ് ജി.കെ റെഡ്ഡി. വർക്കൗട്ട് വീഡിയോ പങ്കുവച്ചാണ് അദ്ദേഹം ആരാധകർക്ക് പ്രചോദനമേകുന്നത്. 

Content Highlights: Actor Vishal's father GK Reddy Home workout  Health and Fitness Video