Vishal
വിശാലിനെ നായകനാക്കി നവാഗതനായ തു.പാ.ശരവണൻ രചനയും സവിധാനവും നിർവഹിച്ച ' വീരമേ വാകൈ സൂടും ' എന്ന ആക്ഷൻ ത്രില്ലർ ചിത്രം ഫെബ്രുവരി 4 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു.
തകർപ്പൻ സംഘട്ടനവും മാസ് രംഗങ്ങളും കൊണ്ട് സമ്പന്നമായ ചിത്രത്തിന്റെ ട്രെയ്ലർ വൈറലായി മാറിയിരുന്നു. ' Rise of a common Man ' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൻ്റെ പ്രമേയം ഭരണ കൂടത്തിനും, ഭരണ സ്വാധീനം ഉള്ള ദുഷ്ട വ്യക്തികൾക്കും നേരെ ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന സാഹസികമായ ഒറ്റയാൾ പോരാട്ടമാണ്.
ബാബുരാജാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ഡിംപിൾ ഹയാതിയാണ് നായിക. ഡബ്ബിങ്ങ് ആർടിസ്റ്റായ രവീണാ രവിയും ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.
തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോർജ് മരിയ, മാരിമുത്ത്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാ ഗാന്ധി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. യുവൻ ഷങ്കർ രാജയാണ് സംഗീത സംവിധായകൻ. അനൽ അരസു, രവി വർമ്മ, ദിനേശ് കാശി എന്നിവരാണ് സാഹസികമായ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പിആർഒ- സി.കെ.അജയ് കുമാർ
Content Highlights : Vishals Action Drama Veeramae Vaagai Soodum release date announced
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..