മിഴ് നടന്‍ വിശാലും അനിഷ അല്ല റെഡ്ഡിയും തമ്മിലുള്ള വിവാഹം വേണ്ടെന്നു വച്ചതായി റിപ്പോര്‍ട്ടുകള്‍. വിവാഹം ഒക്ടോബറില്‍ നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇരുവരും പിരിഞ്ഞുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

വിശാലിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്ന ചിത്രങ്ങളെല്ലാം അനിഷ നീക്കം ചെയ്തിട്ടുണ്ട്. വിവാഹം വേണ്ടെന്നു വച്ചതുമായി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.

തെലുങ്കു നടിയായ അലീഷ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിശാലിനൊപ്പം നില്‍ക്കുന്ന ഫോട്ടോ സഹിതം വാര്‍ത്ത പുറത്തു വിട്ടത്. ഒരു സിനിമാ സെറ്റില്‍ വച്ചാണ് വിശാലും അനിഷയും കണ്ടുമുട്ടിയത്. ആ പരിചയം പ്രണയമായി മാറുകയായിരുന്നു. വിശാല്‍ പ്രണയാഭ്യര്‍ഥന നടത്തുകയും അനിഷ സമ്മതം മൂളുകയും ചെയ്യുകയായിരുന്നു. ഹൈദരാബാദില്‍ വച്ച് മാര്‍ച്ച് 16നായിരുന്നു വിവാഹനിശ്ചയം.

ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗമായ അനിഷ ഏതാനും സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. വിജയ് ദേവേരക്കൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡിയില്‍ അനിഷ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനിഷ.

നേരത്തെ വരലക്ഷ്മി ശരത്കുമാറുമായി നടന്‍ പ്രണയത്തിലായിരുന്നുവെന്നാണ് സിനിമാലോകത്ത് പ്രചരിച്ചിരുന്നത്. എന്നാല്‍ ഇരുവരും പ്രണയവാര്‍ത്തകള്‍ നിരസിച്ചു രംഗത്തെത്തിയിരുന്നു. അങ്ങനെയിരിക്കെയാണ് വിവാഹവാര്‍ത്തയില്‍ പ്രതികരിച്ചു കൊണ്ട് വിശാല്‍ നേരിട്ട് രംഗത്തെത്തിയത്. നടനെന്നതിലുപരി, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം സെക്രട്ടറിയുമാണ് വിശാല്‍ എന്ന വിശാല്‍ കൃഷ്ണ. നിരവധി വിവാദങ്ങള്‍ക്കൊടുവില്‍ നടികര്‍ സംഘത്തിന്റെ ഔദ്യോഗിക കെട്ടിടം പണി ചെന്നൈ ടി നഗറില്‍ പുരോഗമിക്കുകയാണ്. അയോഗ്യയാണ് വിശാല്‍ അഭിനയിച്ച അവസാന ചിത്രം. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് നടനിപ്പോള്‍.

Content Highlights : Vishal wedding cancelled, Alla Anisha Reddy