ടന്‍ വിശാലിന്റെ വിവാഹം അടുത്ത വര്‍ഷം നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാല്‍ താന്‍ വിവാഹിതനാകുമെന്ന് വിശാല്‍ നേരത്തേ പറഞ്ഞിരുന്നു. കെട്ടിടത്തിന്റെ പണി ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നും തുടര്‍ന്ന് അടുത്തവര്‍ഷം ജനുവരിയില്‍ അവിടെ വച്ച് തന്നെ വിവാഹിതനാകുമെന്നും വിശാല്‍ പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

വധു ആരാണെന്ന ആശയകുഴപ്പത്തിലാണ് വിശാലിന്റെ ആരാധകരിപ്പോള്‍. നടിയും ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മിയുമായി വിശാല്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ സജീവമാണ്. എന്നാല്‍ നടികര്‍ സംഘവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം വിശാലും ശരത്കുമാറും ശത്രുതയിലാണ്.

പക്ഷേ ഈ പ്രശ്‌നങ്ങളൊന്നും വിശാലിന്റെയും വരലക്ഷ്മിയുടെയും സൗഹൃദത്തെ ബാധിച്ചില്ല. ഈ വര്‍ഷം ജൂണില്‍ പുറത്തിറങ്ങുന്ന സണ്ടക്കോഴി 2 ല്‍ വരലക്ഷ്മിയും വിശാലും ഒരുമിച്ചഭിനയിക്കുന്നുണ്ട്. കീര്‍ത്തി സുരേഷും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

Content Highlights: vishal wedding Varalaxmi Sarathkumar marraige nadigar sangam