മഹാരാഷ്ട്ര സർക്കാരും നടി കങ്കണ റണാവതും തമ്മിലുള്ള തുറന്ന പോരിൽ നടിയെ പിന്തുണച്ച് തമിഴ് നടൻ വിശാൽ. കങ്കണയെ ഭഗത് സിങ്ങിനോട് ഉപമിച്ചാണ് വിശാലിന്റെ ട്വീറ്റ്.
'നിങ്ങളുടെ ധൈര്യത്തിന് കൈയടി. ശരിയേത്, തെറ്റേത് എന്ന് പറയാൻ നിങ്ങൾ ഒരിക്കലും രണ്ട് വട്ടം ആലോചിച്ചില്ല. ഇത് നിങ്ങളുടെ സ്വകാര്യ ജീവിതത്തിലെ പ്രശ്നമല്ല. പക്ഷേ എന്നിട്ടും സർക്കാറിന്റെ കോപത്തെ നിങ്ങൾ ശക്തയായി നേരിട്ടു. അത് അനുകരണീയമാണ്. 1920കളിൽ ഭഗത് സിംഗ് ചെയ്തതിന് തുല്യമാണ് നിങ്ങളുടെ പ്രവൃത്തി.
ഒരു സെലിബ്രിറ്റി എന്ന നിലയിൽ മാത്രമല്ല, ഒരു സാധാരണ മനുഷ്യൻ എന്ന നിലയിലും എന്തെങ്കിലും തെറ്റ് കണ്ടാൽ സർക്കാറിനെതിരെ പ്രതികരിക്കാൻ നിങ്ങൾ ഒരു ഉദാഹരണമാണ് വിശാൽ ട്വീറ്റ് ചെയ്തു.
Dear @KanganaTeam pic.twitter.com/73BY631Kkx
— Vishal (@VishalKOfficial) September 10, 2020
മുംബൈയെ പാക് അധീശ കശ്മീരിനോട് ഉപമിച്ചതിനെ തുടർന്നാണ് കങ്കണയും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. കങ്കണയുടെ പരാമർശത്തിനെതിരെ ശിവസേന രംഗത്തെത്തുകയും അനധികൃത നിർമാണം നടത്തിയെന്ന് കാണിച്ച് മുംബൈയിലെ കങ്കണയുടെ ഓഫീസ് പൊളിച്ചു നീക്കാൻ ശിവ സേന ഭരിക്കുന്ന ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഉത്തരവിടുകയും ചെയ്തു. എന്നാൽ ഓഫീസ് ഭാഗികമായി പൊളിച്ചതിന് പിന്നാലെ കങ്കണയുടെ പഹർജിയിൽ ഓഫിസ് പൊളിക്കുന്നത് ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു
Content Highlights : Vishal Tweets In Support Of Kangana Ranaut