സിനിമയില്‍ ഞാന്‍ രണ്ടു പെണ്‍കുട്ടികളെ പ്രണയിച്ചിട്ടുണ്ട്, അതിനര്‍ഥം ചൂഷണം ചെയ്തുവെന്നല്ല- വിശാല്‍


തമിഴ്‌സിനിമയില്‍ സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് വിശാല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശാലിന്റെ പ്രതികരണം.

ലൈംഗികാതിക്രമങ്ങള്‍ നേരിട്ടവര്‍ക്കും അതിനെ അതിജീവിച്ചവര്‍ക്കും തുറന്ന് സംസാരിക്കാന്‍ മീ ടൂ ക്യാമ്പയിന്‍ അവസരം ഒരുക്കുന്നുണ്ടെങ്കിലും ചില വ്യക്തികള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് നടന്‍ വിശാല്‍.

തമിഴ്‌സിനിമയില്‍ സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് വിശാല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശാലിന്റെ പ്രതികരണം.

'ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരേ പോലെയാണ്. അവസരം ലഭിക്കുന്നതിന് ശാരീരികമായും മാനസികമായും വഴങ്ങി കൊടുക്കാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാവുകയാണ്. ഇതൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. എന്റെ സിനിമകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് ഞാന്‍ ഉറപ്പുവരുത്താന്‍ ശ്രമിക്കാറുണ്ട്.

മീ ടൂ ക്യാമ്പയിന്റെ ഭാഗമായി സ്ത്രീകള്‍ തുറന്ന് സംസാരിക്കുമ്പോള്‍ വേട്ടക്കാരുടെ മുഖം സമൂഹം പെട്ടന്ന് തിരിച്ചറിയും. എന്നാല്‍ ചില വ്യക്തികള്‍ മീ ടൂ ക്യാമ്പയിന്‍ അവരുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. അതൊരിക്കലും അംഗീകരിക്കാനാവില്ല. ഉദാഹരണത്തിന്, ഒരു സിനിമയുടെ ഓഡീഷനില്‍ പങ്കെടുത്തു, എന്നാല്‍ കിട്ടിയില്ല. ആ അവസരത്തില്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാനായി മീ ടൂ ഉപയോഗിക്കുകയാണെങ്കില്‍ എന്തായിരിക്കും അവസ്ഥ?

പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ല. സിനിമയില്‍ ഇതുവരെ രണ്ട് പെണ്‍കുട്ടികളുമായി ഞാന്‍ പ്രണയത്തിലായിട്ടുണ്ട്. അതിനര്‍ഥം ഞാന്‍ അവരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ഉപദ്രവിച്ചു എന്നുമല്ല'- വിശാല്‍ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented