ചെന്നൈ: നിര്‍മാതാവ് ആര്‍.ബി. ചൗധരിക്കെതിരേ പോലീസില്‍ പരാതി നല്‍കി നടന്‍ വിശാല്‍. വിശ്വാസവഞ്ചന കാണിച്ചുവെന്നാരോപിച്ചാണ് കേസ്. 

വിശാലിന്റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം ഫാക്ടറി സിനിമ നിര്‍മിക്കാനായി ആര്‍.ബി. ചൗധരിയില്‍നിന്ന് പണം വാങ്ങിയിരുന്നു. സ്വന്തം വീടാണ് വിശാല്‍ പണയത്തിന് ഈടായി നല്‍കിയത്. എന്നാല്‍, പണം തിരികെ നല്‍കിയിട്ടും വീടിന്റെ ആധാരവും മറ്റു രേഖകളും തിരികെ നല്‍കിയില്ലെന്ന് വിശാല്‍ ആരോപിക്കുന്നു. 

ഇരുമ്പു തിരൈ എന്ന സിനിമയുടെ നിര്‍മാണത്തിനായാണ് വായ്പ്പ വാങ്ങിയത്. പണം നല്‍കി രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറുകയും ചെയ്തു. പിന്നീട് അവ കാണാനില്ലെന്നാണ് പറഞ്ഞതെന്ന് വിശാല്‍  നല്‍കിയ പരാതിയില്‍ പറയുന്നു.

ടി നഗര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്കാണ് വിശാല്‍ പരാതി നല്‍കിയത്. നടന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.

Content Highlights: Vishal files police complaint against producer RB Chowdhary