ലാത്തിയിൽ വിശാൽ | ഫോട്ടോ: സ്പെഷ്യൽ അറെയ്ഞ്ച്മെന്റ്
വിശാലിൻെറ 32-ാമത്തെ സിനിമയായ ' ലാത്തി ' യുടെ ടീസർ പുറത്തിറങ്ങി. ചെന്നൈയിൽ കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിൻ, എസ്. ജെ. സൂര്യ എന്നിവർ ചേർന്നാണ് ടീസർ റീലീസ് ചെയ്തത്. സ്റ്റണ്ട് മാസ്റ്റർ പീറ്റർ ഹെയ്ൻ ഒരുക്കിയ കോരിത്തരിപ്പിക്കുന്ന സംഘട്ടനരംഗങ്ങളും പഞ്ച് ഡയലോഗുകളും കോർത്തിണക്കിയ ടീസർ റിലീസ് ചെയ്ത മണിക്കൂറുകൾക്കകം തന്നെ ആരാധകരിൽ ആവേശമായി.
അഞ്ചുഭാഷകളിലായി പുറത്തിറങ്ങിയ ടീസർ ഒരു മില്ല്യണിലേറെ കാഴ്ചക്കാരെ നേടി തരംഗമായി മുന്നേറുകയാണ്. പൊലീസ് കമ്മീഷണറായും, എസ് പി യായും മറ്റും സ്ക്രീനിൽ തകർത്താടി പ്രേക്ഷകരെ ആവേശം കൊള്ളിച്ച വിശാൽ ലാത്തിയിൽ ഒരു സാധാരണ കോൺസ്റ്റബിളായിട്ടാണ് എത്തുന്നതെങ്കിലും കഥാപാത്രത്തിൻ്റെ വീറിനും വാശിക്കും തെല്ലും കുറവില്ല എന്ന് ടീസർ വെളിവാക്കുന്നുണ്ട്. ബാലസുബ്രഹ്മണ്യൻ, ബാലകൃഷ്ണ തോട്ട എന്നിവരാണ് ഛായാഗ്രഹണം.
നടന്മാരായ രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ.വിനോദ് കുമാറാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നടം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം എത്തുന്നത്. ആക്ഷനും വൈകാരികതയും ഒരുപോലെ ചേർത്ത പോലീസ് സ്റ്റോറിയാണ് ' ലാത്തി '. സുനൈനയാണ് ചിത്രത്തിൽ വിശാലിൻ്റെ നായിക.
മലയാളി നടൻ പി. എൻ. സണ്ണിയാണ് ഇതിലെ ശക്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടൻ പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവൻ ഷങ്കർ രാജയാണ് സംഗീത സംവിധായകൻ. പി ആർ ഒ -സി.കെ.അജയ്കുമാർ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..