വിജയ്-ലോകേഷ് കനകരാജ് ചിത്രത്തിൽ വിശാലും? വീഡിയോ വൈറലാവുന്നു


ആദിക് രവിചന്ദർ ഒരുക്കുന്ന മാർക്ക് ആന്റണി എന്ന ചിത്രത്തിലാണ് വിശാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റിൽ ലോകേഷ് കനകരാജ് സന്ദർശിച്ചുമടങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ് ഇപ്പോൾ.

ലോകേഷ് കനകരാജ്, വിജയ്, വിശാൽ | ഫോട്ടോ: www.instagram.com/lokesh.kanagaraj/, മാതൃഭൂമി

കമൽഹാസൻ നായകനായ സൂപ്പർഹിറ്റ് ചിത്രം വിക്രമിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67 ആണ് സിനിമാലോകത്തെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ചിത്രം ഒരുങ്ങുന്നത് ഒരു മൾട്ടി സ്റ്റാർ ചിത്രമായാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ തമിഴിലെ മുൻനിര യുവതാരമായ വിശാലും അഭിനയിച്ചേക്കുമെന്ന സംശയം ബലപ്പെടുകയാണ്.

ആദിക് രവിചന്ദർ ഒരുക്കുന്ന മാർക്ക് ആന്റണി എന്ന ചിത്രത്തിലാണ് വിശാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റിൽ ലോകേഷ് കനകരാജ് സന്ദർശിച്ചുമടങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ് ഇപ്പോൾ. നേരത്തേ സുപ്രധാനമായ വേഷത്തിലേക്ക് പൃഥ്വിരാജിനേയും പരി​ഗണിച്ചിരുന്നു. മാത്യു തോമസാണ് ചിത്രത്തിലെ മലയാളി സാന്നിധ്യം. സഞ്ജയ് ദത്താണ് വില്ലൻ വേഷത്തിൽ.



വിക്രം എന്ന മെ​ഗാഹിറ്റിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 67. മാസ്റ്റർ ആയിരുന്നു ലോകേഷ് വിജയിയെ നായകനാക്കി ഒരുക്കിയ ആദ്യചിത്രം. നിലവിൽ വംശി പൈഡിപ്പള്ളി സംവിധാനംചെയ്യുന്ന വാരിസിലാണ് വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ പ്രചാരണപരിപാടികൾ പൂർത്തിയാക്കിയ ശേഷം ദളപതി 67 ചിത്രീകരണം തുടങ്ങും. പൊങ്കൽ റിലീസ് ആയി ജനുവരിയിൽ ആണ് വാരിസിന്റെ റിലീസ്.

Content Highlights: vishal in thalapathy 67, vijay and lokesh kanagaraj movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented