സിനിമാ ചിത്രീകരണത്തിനിടെ നടൻ‌ വിശാലിന് പരിക്ക്. നവാ​ഗതനായ തു പാ ശരവണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേൽക്കുന്നത്. 

ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജ്, വിശാലിനെ എടുത്തെറിയുന്നതായിരുന്നു ​രം​ഗം. ഇതിനിടെയാണ് തോളെല്ലിന് പരിക്കേൽക്കുന്നത്.  സെറ്റിലുണ്ടായിരുന്ന ഫിസിയോതെറാപ്പിസ്റ്റ് ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കി. കുറച്ച് ദിവസത്തെ വിശ്രമം താരത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

നിലവിൽ പേരിട്ടിട്ടില്ലാത്ത ചിത്രം വിശാൽ 31 എന്നാണ് അറിയപ്പെടുന്നത്. ഹൈദരാബാദിലാണ് ചിത്രീകരണം നടക്കുന്നത്. ജൂലൈ അവസാനത്തോടെ ചിത്രീകരണം അവസാനിപ്പിക്കാനാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. 

content highlights : Vishal gets injured while shooting an action sequence with baburaj for Vishal 31