തെന്നിന്ത്യന്‍ നടന്‍ വിശാലിന് ഷൂട്ടിങ്ങിനിടയില്‍ പരിക്കേറ്റു. തുര്‍ക്കിയില്‍ വെച്ച് നടന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ് പരിക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ എ.ടി.വി. ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.  അപകടം നടന്ന ഉടനെ വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുന്ദര്‍ സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിശാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.  തമന്നയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മലയാളി താരം ഐശ്വര്യലക്ഷ്മിയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വിശാലിന്റെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. പരുക്കുകള്‍ ഗുരുതരമല്ലെങ്കിലും കുറച്ച് ദിവസം ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ വിശാലിന് കഴിയില്ല. 

Vishal
Photo : Twitter Vishal Fans 24/7

അയോഗ്യയാണ് വിശാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. സണ്ടക്കോഴി 2 ന് ശേഷം വിശാലിന്റേതായി വരുന്ന ചിത്രമാണ് അയോഗ്യ.

Content Highlights : Vishal gets injured in a bike accident in Turkey while shooting for Sundar C Movie