വിശാൽ | ഫോട്ടോ: മാതൃഭൂമി
ഒരു വിജയ് സിനിമ സംവിധാനം ചെയ്യാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തി തമിഴ് നടന്‍ വിശാല്‍. ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ദളപതി 67-ന്റെ ഭാഗമാകാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും തിരക്ക് മൂലം സാധ്യമായില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ലോകേഷ് കനകരാജ് തന്റെയടുത്ത് വന്ന് കഥ പറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധ്യമായില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ലാത്തി, മാര്‍ക്ക് ആന്റണി, തുപ്പറിവാളൻ 2 എന്നീ ചിത്രങ്ങളുടെ തിരക്ക് മൂലമാണ് വിഷാലിന് ചിത്രത്തില്‍ നിന്നും പിന്മാറേണ്ടി വന്നത്.
"താന്‍ സൂപ്പര്‍താരം വിജയുടെ കടുത്ത ആരാധകനാണ്. അദ്ദേഹത്തിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനാഗ്രഹിക്കുന്നു." വിഷാല്‍ പറഞ്ഞു. തുപ്പറിവാളന് ശേഷം വിജയ് യെ കണ്ട് തന്റെ മനസ്സിലുള്ള വിഷയം അവതരിപ്പിക്കുമെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Vishal finally opens up about 'Thalapathy 67' and directing Vijay
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..