ന്റെ ഭാവി വധുവാണെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്ന് വിശാല്‍. ഈ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അതില്‍ യാതൊരു സത്യവുമില്ലെന്നും വിശാല്‍ പി.ആര്‍.ഒ വഴി മാധ്യമങ്ങളെ അറിയിച്ചു.

വിശാലിന്റെ വിവാഹവാര്‍ത്ത പുറത്ത് വന്നതിന് തൊട്ടുപിന്നാലെ ഭാവി വധുവെന്ന പേരില്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി താരം രംഗത്ത് വന്നിരിക്കുന്നത്. ആരാധകര്‍ ദയവ് ചെയ്ത വ്യാജ വാര്‍ത്തകളും ചിത്രങ്ങളും തള്ളിക്കളയണമെന്ന് വിശാല്‍ അപേക്ഷിച്ചു. വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്ത് വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിശാല്‍ വിവാഹിതനാകുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിട്ട് കുറച്ചു ദിവസങ്ങളായി. നേരത്തെ വരലക്ഷ്മി ശരത്കുമാറുമായി നടന്‍ പ്രണയത്തിലായിരുന്നുവെന്നാണ് സിനിമാലോകത്ത് പ്രചരിച്ചിരുന്നത്. എന്നാല്‍ ഇരുവരും പ്രണയവാര്‍ത്തകള്‍ നിരസിച്ചു രംഗത്തെത്തിയിരുന്നു. 

ഹൈദരാബാദില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയാണ് വിശാലിന്റെ വധു എന്ന വാര്‍ത്തയായിരുന്നു ആദ്യം പുറത്ത് വന്നത്. അനീഷ എന്നാണ് പെണ്‍കുട്ടിയുടെ പേര്, വിവാഹം ഉടന്‍ നടക്കുമെന്ന് വിശാലിന്റെ പിതാവ് ജി. കെ റെഡ്ഢി സ്ഥിരീകരിച്ചതായി തെലുങ്കിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറെ നാളുകളായി വിശാലും അനിഷയും പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.