തമിഴ് നടൻ വിശാലിൻെറ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടു. ലാത്തി എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം വിശാലിന്റെ കരിയറിലെ 32-ാമത്തെ ചിത്രമാണ്. ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ‌ ആരാധകശ്രദ്ധ നേടുകയാണ്.  

നടന്മാരായ രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഏ. വിനോദ് കുമാറാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നടം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. ഒരു പോലീസ് സ്റ്റോറിയാണ് ' ലാത്തി '. 

സുനൈനയാണ് ചിത്രത്തിൽ വിശാലിൻ്റെ നായിക. ഒരു മലയാളി നടനായിരിക്കും ഇതിലെ ശക്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് സൂചന. നടൻ പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാം.സി.എസ് 'ലാത്തി' യുടെ സംഗീത സംവിധാനവും, ബാലസുബ്രഹ്മണ്യം ഛായഗ്രഹണവും നിർവഹിക്കുന്നു. ദിലീപ് സുബ്ബരായനാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ നടന്നു വരുന്നു.

content highlights : Vishal 32 titled as Laththi Teaser Out Sunaina