കങ്കണ റണൗട്ടിന്റെ 'എമർജൻസി'യിൽ സഞ്ജയ് ​ഗാന്ധിയായി ആനന്ദത്തിലെ 'കുപ്പി'


പവർഹൗസ് ഓഫ് ടാലന്റ് എന്നാണ് വിശാഖിന്റെ കാരക്റ്റർ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കങ്കണ എഴുതിയത്.

'എമർജൻസി'യുടെ ക്യാരക്റ്റർ പോസ്റ്റർ, വിശാഖ് | ഫോട്ടോ: www.instagram.com/nair.vishak/

കങ്കണ റണൗട്ട് സംവിധാനം ചെയ്യുന്നു എന്നതിനാൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് 'എമർജൻസി'. ഇന്ദിരാ ​ഗാന്ധിയായി കങ്കണ അഭിനയിക്കുന്ന ചിത്രത്തിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി. സഞ്ജയ് ​ഗാന്ധിയുടെ പോസ്റ്ററാണ് ഇറങ്ങിയത്. മലയാളി താരം വിശാഖ് നായരാണ് സഞ്ജയ് ​ഗാന്ധിയായെത്തുന്നത്.

സഞ്ജയ് ​ഗാന്ധിയുടെ വേഷം അഭിനയിക്കാൻ പറ്റുന്നത് ശരിക്കും അം​ഗീകാരമാണെന്ന് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് വിശാഖ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. കങ്കണയ്ക്കും സംഘത്തിനുമൊപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ചതിലുള്ള വിനയവും വിശാഖ് പ്രകടിപ്പിക്കുന്നുണ്ട്.

പവർഹൗസ് ഓഫ് ടാലന്റ് എന്നാണ് വിശാഖിന്റെ കാരക്റ്റർ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കങ്കണ എഴുതിയത്. ഇന്ദിരയുടെ ആത്മാവായിരുന്നു സഞ്ജയ്. അവർക്ക് ഇഷ്ടമായതും നഷ്ടമായതും എന്നും കങ്കണ കുറിച്ചു. ആനന്ദം എന്ന ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രമാണ് വിശാഖിനെ ശ്രദ്ധേയനാക്കിയത്. പുത്തൻപണം, ചങ്ക്സ്, ചെമ്പരത്തിപ്പൂ, ഹൃദയം തുടങ്ങിയ ചിത്രങ്ങളിലും വിശാഖ് സാന്നിധ്യമറിയിച്ചു.

'മണികർണിക'യ്ക്കു ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എമർജൻസി'. വൻതാരനിരയാണ് ചിത്രത്തിലുള്ളത്. സാം മനേക് ഷാ ആയി മിലിന്ദ് സോമനും പുപുൽ ജയകർ ആയി മഹിമാ ചൗധരിയും ജയപ്രകാശ് നാരയണായി അനുപം ഖേറും എത്തുന്നു. ശ്രേയസ് തൽപഡേയാണ് അടൽ ബിഹാരി വാജ്പേയിയുടെ വേഷത്തിൽ.

റിതേഷ് ഷാ ആണ് 'എമർജൻസി'യുടെ തിരക്കഥ ഒരുക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Content Highlights: vishak nair as sanjay gandhi, kangana ranaut's emergency


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented