കളുടെ വിവാഹം കഴിഞ്ഞ് രണ്ട്‌ മാസം തികയാറാകുമ്പോള്‍ മരുമകന് പുത്തന്‍ സമ്മാനം നല്‍കിയിരിക്കുകയാണ് നട അനുഷ്‌ക ശർമയുടെ അച്ഛന്‍. 

പ്രണയ കവിതകളുടെ സമാഹാരമാണ് അജയ്കുമാര്‍ മകളുടെ ഭര്‍ത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ വിരാട്‌ കോലിക്ക് സമ്മാനമായി നല്‍കിയത്. തേജസ്വിനി ദിവ്യ നായിക് രചിച്ച കവിതകളാണിത്. കോലിയുടെ കവിതാ പ്രേമം അനുഷ്‌ക വഴി മനസ്സിലായതിനാല്‍ സമ്മാനത്തെ പറ്റി അജയ് കുമാറിന് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. 

വിവാഹത്തിന് അതിഥികളായെത്തിയവരില്‍ ചിലര്‍ കോലിക്ക് റൂമിയുടെ കവിതകള്‍ സമ്മാനമായി നല്‍കിയിരുന്നു. 

ഡിസംബര്‍ 11 ന് ഇറ്റലിയില്‍ വച്ചാണ് അനുഷ്‌കയും കോലിയും വിവാഹിതരായത്. അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പിന്നീട് മുംബൈയിലും ഡല്‍ഹിയിലും വച്ച് വിവാഹ സല്‍ക്കാരത്തില്‍ പ്രമുഖര്‍ പങ്കെടുത്തിരുന്നു.

Content Highlights: Virat Kohli, Anushka Sharma