Photo | https:||www.instagram.com|supriyamenonprithviraj|
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായ ഒരു താരകുടുംബ സെൽഫിയുണ്ട്. മലയാളത്തിലെ യുവ താരങ്ങളുടെ കുടുംബ ചിത്രം. താരങ്ങളായ പൃഥ്വിരാജ്, ദുൽഖർ, ഫഹദ് ഫാസിൽ, നസ്രിയ എന്നിവരാണ് സകുടുംബം വൈറൽ സെൽഫിയിൽ തിളങ്ങുന്നത്.
പൃഥ്വിരാജ് ,ഭാര്യ സുപ്രിയ, ദുൽഖർ, ഭാര്യ അമാൽ, താരദമ്പതിമാരായ ഫഹദും നസ്രിയയുമാണ് ചിത്രത്തിലുള്ളത്. സിനിമയ്ക്ക് പുറത്തെ സൗഹൃദമാണ് മൂന്ന് കുടുംബങ്ങളും തമ്മിലുള്ളത്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ മുൻപും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അമാലിനും സുപ്രിയയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ നസ്രിയയും നേരത്തെ പങ്കുവച്ചിട്ടുണ്ട്.
ഫഹദുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും ചെറിയ ഇടവേളയെടുത്തിരുന്ന നസ്രിയ അടുത്തിടെ വീണ്ടും വെള്ളിത്തിരയിൽ സജീവമായി തുടങ്ങിയിരുന്നു. തെലുങ്കിലെ അരങ്ങേറ്റ ചിത്രത്തിന്റെ ത്രില്ലില്ലാണ് ഇപ്പോൾ ഫഹദും നസ്രിയയും. നാനി നായകനാവുന്ന അണ്ടെ സുന്ദരാനികി എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം..അല്ലു അർജുൻ ചിത്രം പുഷ്പയിലെെ പ്രതിനായകവേഷത്തിലൂടെയാണ് ഫഹദ് തെലുങ്കിൽ എത്തുന്നത്.
കോൾഡ് കേസാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രം. ഓ.ടി.ടി റിലീസായി ചിത്രം പ്രദർശനത്തിനൊരുങ്ങുകയാണ്. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളാണ് ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
Content Highlights : Viral Star Selfie With Prithviraj Supriya Dulquer Amaal Fahad and Nazriya
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..