Sebi Movie
വിധു വിന്‍സെന്റ് സംവിധാനം 'വൈറല്‍ സെബി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടിയുടെ ഔദ്യോഗിക ഫേയ്‌സ്ബുക്ക് പേജ് വഴിയാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ഒരു യൂട്യൂബര്‍ ആവാന്‍ ആഗ്രഹിച്ചു നടക്കുന്ന ടാക്‌സി ഡ്രൈവര്‍ സെബിയുടെയും നാട്ടില്‍ പഠിക്കാന്‍ വരുന്ന വിദേശി പെണ്‍കുട്ടി അഫ്രയുടെയും ജീവിതത്തില്‍ നടക്കുന്ന വഴിത്തിരിവാകുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്.
ഈജിപ്ഷ്യന്‍ സ്വദേശി മിറ ഹമീദ്, പ്രമുഖ യൂട്യൂബര്‍ സുദീപ് കോശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജിത മഠത്തില്‍, ആനന്ദ് ഹരിദാസ് എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. എല്‍ദോ ശെല്‍വരാജ് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
ഇര്‍ഷാദ്, നമിത പ്രമോദ്, സിദ്ധാര്‍ത്ഥ് ശിവ, ജോയ് മാത്യു, വെങ്കിടേഷ്, അനുമോള്‍, കുട്ടിയേടത്ത് വിലാസിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം- വിനോദ് ഇല്ലംമ്പിള്ളി, എഡിറ്റര്‍- ക്രിസ്റ്റി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആസാദ് കണ്ണാടിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ഷിജോ ഡോമേനിക്, ക്രിയേറ്റീവ് ഡയറക്ടര്‍- ജെക്‌സണ്‍ ആന്റണി, സംഗീതം- വര്‍ക്കി, ആര്‍ട്ട്- അരുണ്‍ ജോസ്, കോസ്റ്റ്യൂം- അരവിന്ദ്, മേക്കപ്പ്- പ്രദീപ് രംഗന്‍, ആക്ഷന്‍- അഷറഫ് ഗുരുക്കള്‍, സൗണ്ട് ഡിസൈന്‍- സന്ദീപ് കുറിശ്ശേരി, കളറിസ്റ്റ്- ലിജു പ്രഭാകര്‍, വി.എഫ്.എക്‌സ്- കോക്കനട്ട് ബഞ്ച്, സൗണ്ട് മിക്‌സിങ്- ആശിഷ് ഇല്ലിക്കല്‍, സ്റ്റില്‍സ്- ഷിബി ശിവദാസ്, പി.ആര്‍.ഓ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Content Highlights: Viral Sebi Trailer, Sudeep Koshy, Meera, Hamed Christy, Sebastian, varkey Sandeep
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..