മാൻഹോൾ, സ്റ്റാൻഡ് അപ്പ് എന്നീ സിനിമകൾക്ക് ശേഷം വിധു വിൻസെൻ്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വൈറൽ സെബിയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഈജിപ്ക്ഷൻ സ്വദേശി മിറ ഹമീദ് ആണ് ചിത്രത്തിലെ നായിക. യൂട്യൂബർ സുദീപ് കോശിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുന്നത്. 

ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ.എം ബാദുഷ, മഞ്ജു ബാദുഷ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവരുടേതാണ് ചിത്രത്തിൻ്റെ തിരക്കഥ. എൽദോ ശെൽവരാജ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഇർഷാദ്, നമിത പ്രമോദ്, സിദ്ധാർത്ഥ് ശിവ, ജോയ് മാത്യു, വെങ്കിടേഷ്, അനുമോൾ, സരസ ബാലുശ്ശേരി, നിസ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: വിനോദ് ഇല്ലംമ്പിള്ളി, എഡിറ്റർ: ക്രിസ്റ്റി, സംഗീതം: അരുൺ വർഗീസ്, ആർട്ട്: അരുൺ ജോസ്, ഗാനരചന: റഫീക്ക് അഹമ്മദ് , പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, ക്രിയേറ്റിവ് ഡയറക്ടർ: ജെക്സൺ ആൻ്റണി, കോസ്റ്റ്യൂം: അരവിന്ദ്, മേക്കപ്പ്: പ്രദീപ് രംഗൻ, സ്റ്റിൽസ്: ഷിബി ശിവദാസ്, പി.ആർ.ഓ: പി.ശിവപ്രസാദ്. കോഴിക്കോട്, പാലക്കാട്, വയനാട് എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ.

content highlights : Viral Sebi Directed By Vidhu Vincent shooting started