വയലിനിസ്റ്റ് ശാലിഷ് ശശിധരൻ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു


1 min read
Read later
Print
Share

മണ്ഡലപൂജയുടെ ഭാഗമായി നാഗ്പുർ അയ്യപ്പക്ഷേത്രത്തിൽ ഗാനമേള അവതരിപ്പിക്കാൻ സിംഫണി ഭോസരി സംഘത്തിനൊപ്പം പോയതായിരുന്നു.

ശാലിഷ് ശശിധരൻ | ഫോട്ടോ: മാതൃഭൂമി

പുണെ: പുണെയിലെ അറിയപ്പെടുന്ന കലാകാരനായ വയലിനിസ്റ്റ് ശാലിഷ് ശശിധരൻ (47) ഹൃദയസ്തംഭനംകാരണം നാഗ്പുരിൽ അന്തരിച്ചു. ഭോസരി ഡിഗ്ഗി റോഡിൽ ന്യൂ പ്രിയദർശിനി സ്കൂളിനുസമീപം അനുരാഗിൽ താമസിക്കുന്ന ശാലിഷ് ശശിധരൻ ആറ്റിങ്ങൽ ചാത്തുംപാറ സ്വദേശിയാണ്.

മണ്ഡലപൂജയുടെ ഭാഗമായി നാഗ്പുർ അയ്യപ്പക്ഷേത്രത്തിൽ ഗാനമേള അവതരിപ്പിക്കാൻ സിംഫണി ഭോസരി സംഘത്തിനൊപ്പം പോയതായിരുന്നു. തിരിച്ചുവരാനായി ബുധനാഴ്ച രാവിലെ റെയിൽവേസ്റ്റേഷനിൽ നിൽക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ പ്ലാറ്റ്ഫോമിലെ എമർജൻസി വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

വിവരമറിഞ്ഞ നാഗ്പുരിലെ മലയാളിസമാജം, എൻ.എസ്.എസ്. പ്രവർത്തകർ തുടങ്ങിയവർ സ്ഥലത്തെത്തി മറ്റ് സഹായങ്ങൾ ചെയ്തു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പുണെയിലെക്ക് കൊണ്ടുവരും. വയലിനുപുറമേ കീബോർഡ്, റിഥം തുടങ്ങിയവയിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. അച്ഛൻ: ശശിധരൻ. അമ്മ: ലീല. ഭാര്യ: അർച്ചന. മകൻ: പ്രീത്. സഹോദരൻ ലിജേഷ്.

Content Highlights: violinist shaleesh sasidharan passed away, shaleesh sasidharan songs

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
KG George

1 min

കെ.ജി.ജോര്‍ജിന് അന്ത്യാഞ്ജലി; സംസ്‌കാരം ഇന്ന്

Sep 26, 2023


Skanda

സ്ഫോടനാത്മകം, മാസ്സിന്റെ പുത്തൻ രൂപം, 'സ്കന്ദ'യുടെ മലയാളം റിലീസ് ട്രെയിലർ

Sep 26, 2023


Rakshit and Rashmika

1 min

രശ്മികയുമായി ഇപ്പോഴും ബന്ധമുണ്ട്, സിനിമയിൽ അവർക്കുള്ളത് വലിയ സ്വപ്നങ്ങൾ -രക്ഷിത് ഷെട്ടി

Sep 26, 2023


Most Commented