തെരുവിൽ അലയുന്നവരെ പരമാവധി സഹായിക്കണം, അതായിരുന്നു ലക്ഷ്യം; വിനു മോഹൻ പറയുന്നു


സിറാജ് കാസിം

ലോക്ഡൗണ്‍ കാലത്ത് തെരുവില്‍ അലയുന്നവരെ കണ്ടെത്തി കുളിപ്പിച്ച് വൃത്തിയാക്കുന്ന നടന്‍ വിനു മോഹനും ഭാര്യ വിദ്യയും

-

കൊച്ചി: മുഷിഞ്ഞതും കീറിയതുമായ വസ്ത്രം... ജഡ കെട്ടിയ മുടി... ചുണ്ടില്‍ എരിയുന്ന മുറി ബീഡി... ആദ്യം തെളിഞ്ഞ ഫ്രെയിമിലെ ചിത്രം മാറാന്‍ മിനിറ്റുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. മൊബൈല്‍ കുളിവണ്ടിയുടെ മുന്നിലേക്കു ആളെ കൂട്ടിക്കൊണ്ടുവന്ന് മുടിയും താടിയുമെല്ലാം വെട്ടിയൊതുക്കി. പിന്നെ നന്നായി കുളിപ്പിച്ച് വൃത്തിയാക്കി നല്ലൊരു വസ്ത്രവും എടുത്തു നല്‍കി. കുളിച്ച് സുന്ദരനായി വസ്ത്രവും ധരിച്ചെത്തിയ ആളുടെ മുന്നിലേക്ക് ഭക്ഷണപ്പൊതി നീട്ടി അവര്‍ പറഞ്ഞു: ''എന്നും ഇതുപോലെ കുളിച്ച് ശുചിയായ ശേഷമേ ഭക്ഷണം കഴിക്കാവൂ കേട്ടോ.''

കോവിഡ് പ്രതിരോധത്തിനായി കേരളം മുഴുവന്‍ ലോക്ഡൗണായി നില്‍ക്കുമ്പോള്‍ തെരുവില്‍ അലയുന്ന അശരണരുടെ മുന്നില്‍ ശുചിത്വത്തിന്റെ പാഠവുമായി എത്തുകയാണ് നടന്‍ വിനു മോഹനും ഭാര്യ വിദ്യയും. 'തെരുവോരം മുരുകന്‍' എന്ന സാമൂഹികപ്രവര്‍ത്തകനെ പരിചയപ്പെട്ടപ്പോഴാണ് തെരുവില്‍ അലയുന്ന ഇത്തരക്കാരെപ്പറ്റി ഞാന്‍ അറിയുന്നത്. കോവിഡ്കാലത്ത് എല്ലാവരും ഭക്ഷണം കൊടുക്കുന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുമ്പോള്‍ അവരുടെ വൃത്തിയിലും മറ്റും ആരും ശ്രദ്ധിച്ചിരുന്നില്ല. തെരുവില്‍ കഴിയുന്ന പലര്‍ക്കും കുളിക്കാനും മറ്റും വെള്ളം കിട്ടാത്ത അവസ്ഥയുണ്ടായേക്കാം. അത്തരക്കാരെ കണ്ടെത്തി പരമാവധി സഹായിക്കണമെന്ന എന്റെ ആഗ്രഹത്തിനൊപ്പം ഭാര്യയും കൂടുകയായിരുന്നു...'' -വിനു മോഹന്‍ പറഞ്ഞു.

താരസംഘടനയായ 'അമ്മ' നല്‍കിയ മൊബൈല്‍ കുളിവണ്ടിയുമായാണ് വിനുവും ഭാര്യയും തെരുവിലേക്കിറങ്ങിയിരിക്കുന്നത്. ഒരു യാത്രയില്‍ 20 പേര്‍ക്ക് കുളിക്കാനുള്ളവ വണ്ടിയിലുണ്ടാവും.

ഇതുവരെ 300-ലേറെപ്പേരെ വിനുവും കൂട്ടരും ശുചിത്വത്തിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട്. ആദ്യം മടി കാട്ടുമെങ്കിലും സ്‌നേഹത്തോടെ നിര്‍ബന്ധിക്കുമ്പോള്‍ വഴങ്ങുന്നുണ്ടെന്നാണ് വിനുവിന്റെ അനുഭവസാക്ഷ്യം.

തെരുവിലേക്കിറങ്ങിയുള്ള വിനുവിന്റെ കുളിവണ്ടി സേവനം മാതൃകാപരമാണെന്നാണ് താര സംഘടനയായ 'അമ്മ'യും പറയുന്നത്. കുളിവണ്ടി യാത്ര കണ്ട് 'അമ്മ'യുടെ പ്രസിഡന്റായ മോഹന്‍ലാല്‍ വിനുവിനെ ഫോണില്‍ വിളിച്ചിരുന്നു. മോഹന്‍ലാല്‍ എന്താണ് പറഞ്ഞതെന്നു ചോദിച്ചപ്പോള്‍ വിനു പറഞ്ഞു.

'ലാലേട്ടന് വലിയ സന്തോഷമായി. തെരുവില്‍ അലയുന്നവര്‍ക്കു വേണ്ടി പരമാവധി കാര്യങ്ങള്‍ ചെയ്യണമെന്നാണ് അദ്ദേഹം പറഞ്ഞത്.

Content Highlights: Vinu Mohan wife Vidhya help homeless people, food, lock down Covid 19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented