'ശരത്തേട്ടന്റെ കണക്കുപുസ്തകവുമായി' വിനു മോഹൻ,ശ്രദ്ധ നേടി പോസ്റ്റർ


ബാലു നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

-

ടൻ വിനു മോഹൻ നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ശരത്തേട്ടന്റെ കണക്കുപുസ്തകം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബാലു നാരായണനാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

കോവിഡ് നിയന്ത്രണങ്ങളിൽ അയവു വന്ന ശേഷം ഈ വർഷം അവസാനമാവും പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. സിനിമയ്ക്ക് പുറമേ ജീവകാരുണ്യപ്രവർത്തനങ്ങളിലും മുന്നിലാണ് വിനു മോഹനും ഭാര്യ വിദ്യയും.

ആരും തിരിഞ്ഞു നോക്കാനില്ലാത്ത, തെരുവിൽ കഴിയുന്നവരെ കണ്ടുപിടിച്ച് അവരെ കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളും ഭക്ഷണവും നൽകിയ വിനുവിന്റെയും വിദ്യയുടെയും സേവനം ഈ ലോക്ഡൗൺ കാലത്ത് ശ്രദ്ധ നേടിയിരുന്നു.

താരസംഘടനയായ 'അമ്മ' നൽകിയ മൊബൈൽ കുളിവണ്ടിയുമായാണ് വിനുവും ഭാര്യയും തെരുവിലേക്കിറങ്ങിയിരിക്കുന്നത്. ഒരു യാത്രയിൽ 20 പേർക്ക് കുളിക്കാനുള്ളവ വണ്ടിയിലുണ്ടാവും. നടൻ മോഹൻലാലും വിനുവിന്റെയും വിദ്യയുടെയും സേവനത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരുന്നു.

മോഹൻലാൽ ചിത്രം ഇട്ടിമാണി മെയ്‌ഡ് ഇൻ ചൈനയിലാണ് വിനു ഒടുവിൽ വേഷമിട്ടത്.

Content Highlights : Vinu Mohan New Movie Sarathettante Kanakupusthakam Directed by Balu Narayanan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented