ലോഹിതദാസ് ഉണ്ടായിരുന്നുവെങ്കില്‍ എന്റെ ഭാവി മറ്റൊന്നാകുമായിരുന്നു: വിനു മോഹന്‍


പുലിമുരുകന്‍, ജോമോന്റെ സുവിശേഷങ്ങള്‍ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുകയാണ് ഈ യുവനടന്‍

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വിനു മോഹന്‍ പിന്നീട് കുറച്ചു ചിത്രങ്ങളില്‍ നായകനായെത്തിയെങ്കിലും പ്രതീക്ഷിച്ചപ്പോലെ തിളങ്ങാന്‍ സാധിച്ചില്ല. അച്ഛന്റെയും ഏറെ സ്‌നേഹിച്ചിരുന്ന ലോഹിതദാസിന്റെ വിയോഗവും തന്നെ ആശയക്കുഴപ്പത്തിലാക്കിയെന്ന് വിനു പറയുന്നു കുറച്ചു നാളത്തെ ഇടവേളക്കു ശേഷം സിനിമയില്‍ സജീവമാവുകയാണ് വിനു.

പുലിമുരുകന്‍, ജോമോന്റെ സുവിശേഷങ്ങള്‍ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുകയാണ് ഈ യുവനടന്‍. തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഒരുപാട് സംസാരിക്കാനുണ്ട് വിനുവിന്.

ലോഹിയേട്ടനാണ് എന്നെ സിനിമയിലേക്ക് പരിചയപ്പെടുത്തിയത്. ആ യാത്ര പിന്നീട് 10 വര്‍ഷം പിന്നിട്ടു. അദ്ദേഹം ഇന്ന് ജീവിച്ചിരുപ്പുണ്ടെങ്കില്‍ എന്റെ ഭാവി മറ്റൊന്നാകുമായിരുന്നു. അദ്ദേഹം പോയപ്പോള്‍ ആകെ കണ്‍ഫ്യൂഷനായി. ഒരുപാട് മോശം ചിത്രങ്ങളില്‍ അഭിനയിച്ചു. കഥ കേട്ടപ്പോള്‍ ഗംഭീരമായി തോന്നിയ പല ചിത്രങ്ങളും തിയ്യേറ്ററില്‍ വന്നപ്പോള്‍ ഒന്നുമല്ലാതായി.

അച്ഛന്‍, അമ്മ, സഹോദരന്‍, സിനിമ, നാടകം ഇതൊക്കെയായിരുന്നു എന്റെ ലോകം. അച്ഛന്‍ പോയപ്പോള്‍ ജീവിതം ശ്യൂന്യമായി. അങ്ങനെയാണ് സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നത്. ആത്മവിശ്വാസം ചോര്‍ന്നു പോയി. 100 കിലോ വരെ ഭാരം കൂടി.

പിന്നീട് വിദ്യയുമായുള്ള വിവാഹ ശേഷമാണ് ജീവിതം മാറിയത്. എന്നെ തടിക്കുറയ്ക്കാന്‍ പ്രേരിപ്പിച്ചു. ജീവിതത്തിന് ഒരടുക്കും ചിട്ടയും അതോടെ വന്നു. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഞങ്ങളുടേത്. ഒരു ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു. വിദ്യക്ക് അഭിനയം ഇഷ്ടമാണ്. തമിഴില്‍ ഒരു പരമ്പര ചെയ്യുന്നുണ്ട്. മലയാളത്തില്‍ നല്ല അവസരം ലഭിക്കുകയാണെങ്കില്‍ വിദ്യ അഭിനയിക്കാന്‍ തയ്യാറാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented