വിനീത് വാസുദേവൻ, സുധീർ സുഫി (അഞ്ചാം പാതിരയിലെ കഥാപാത്രമായി വേഷമിട്ടപ്പോൾ), അഞ്ചാം പാതിരയിൽ സെെക്കോ സെെമണായി സുധീർ സൂഫ |Photo: https:||www.facebook.com|vineeth.chakyar
ഒരു പിടി മികച്ച ഹ്രസ്വചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ സംവിധായകനും നടനുമാണ് വിനീത് വാസുദേവൻ. ആൻറണി വർഗീസിനെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് വിനീത്. അതോടൊപ്പം സൂപ്പർ ശരണ്യ എന്ന ചിത്രത്തിലും വിനീത് അഭിനയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം വിനീത് ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പും ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര എന്ന ചിത്രത്തിവ് വേണ്ടി നടത്തിയ സ്ക്രീൻ ടെസ്റ്റിന്റെ ചിത്രങ്ങളായിരുന്നു അവ. അഞ്ചാം പാതിരയിലെ സൈക്കോ സൈമണെന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം പരിഗണിച്ചത് വിനീതിനെയായിരുന്നു. എന്നാൽ, സിനിമിയിൽ ആ കഥാപാത്രമായെത്തിയത് മേക്കപ്പ് ആർട്ടിസ്റ്റ് സുധീര്‍ സൂഫിയായിരുന്നു.
''വേലി എന്ന ചിത്രം കണ്ടിട്ടായിരുന്നു സംവിധായകൻ മിഥുൻ മാനുവൽ ആണ് എന്നെ അഞ്ചാം പാതിരയിലേക്ക് വിളിച്ചത്. കഥാപാത്രത്തിന് വേണ്ടി ഒരു മാസത്തോളം വർക്ക്ഔട്ടും ചെയ്തു. സെെക്കോ സെെമണിന്റെ സ്ത്രീ വേഷത്തിനായി മേക്കപ്പിട്ടപ്പോൾ എനിക്ക് വേണ്ടത്ര ഭംഗി തോന്നിയില്ല. എന്റെ കഴുത്തിനെല്ലാം കുറച്ച് വലിപ്പമുണ്ടായിരുന്നു. മാത്രവുമല്ല, യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സെെക്കോ സെെമൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ, അയാളുമായി എനിക്ക് വേണ്ടത്ര സാമ്യം ഉണ്ടായിരുന്നില്ല.
സുധീർ സുഫിയ്ക്ക് കുറച്ച് കൂടി ആ കഥാപാത്രത്തോട് സാദൃശ്യമുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹമാണ് കുറച്ച് കൂടി നന്നാകുക എന്ന് സംവിധായകന് തോന്നി. അങ്ങനെയാണ് സുധീർ സൂഫി സെക്കോ സെെമണായത്. ആ സിനിമയിൽ ഒരു കോണ്‍സ്റ്റബിളിന്റെ കഥാപാത്രത്തെ ഞാൻ അവതരിപ്പിച്ചിരുന്നു. ചെറിയ വേഷമായിരുന്നു അത്. ഇപ്പോൾ ഫെയ്സ്ബുക്കിൽ ഈ ചിത്രം പങ്കുവച്ചപ്പോൾ ഒരുപാട് പേർ ഞാൻ സുന്ദരിയായിരുന്നുവെന്ന് പറഞ്ഞു. അതിൽ വലിയ സന്തോഷമുണ്ട്.''- വീനീത് വാസുദേവൻ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
കുഞ്ചാക്കോ ബോബൻ നായകനായ അള്ളു രാമേന്ദ്രൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് വിനീത്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത തണ്ണീർ മത്തൻ ദിനങ്ങളിലെ ഒരു ഗാനരംഗത്തിലും വിനീത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Content Highlights: Vineeth Vasudevan talks about how he replaced in Anjaam Pathira, Sudheer Sufi, Psycho Simon character
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..