hridayam movie
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയത്തിന്റെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 18നാണ് ചിത്രത്തിൻറെ പ്രീമിയർ.
ഇക്കഴിഞ്ഞ ജനുവരി 21നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ സിനിമ കൂടിയാണ് ഹൃദയം. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിൽ നായികമാരായെത്തിയത്.
ഹിഷാം അബ്ദുൾ വഹാബ് ഈണം നൽകിയ 15 ഗാനങ്ങൾ ചിത്രത്തിലുണ്ട്. മെറിലാന്റ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമായിരുന്നു നിർമാണം.
Content Highlights : Vineeth Sreenivasan Pranav Mohanlal movie Hridayam OTT release at Disney Plus Hotstar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..