ബിക്ക് ശേഷം വിനീത് ശ്രീനിവാസന്‍ നായകനായി അഭിനയിക്കുന്ന 'ഒരു സിനിമാക്കാര'ന്റെ ചിത്രീകരണം ആരംഭിച്ചു. എറണാകുളം ഇടപ്പള്ളിയില്‍ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നത്. അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം നടത്തിയ രജീഷാ വിജയനാണ് വിനീതിന്റെ നായിക.

നവാഗതനായ ലിജോ തദ്ദേവൂസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലാല്‍, രണ്‍ജി പണിക്കര്‍, വിജയ് ബാബു, ഹരീഷ് കണാരന്‍, അനുശ്രീ തുടങ്ങിയവരാണ്  ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഒപ്പസ് പെന്റായുടെ ബാനറില്‍ തോമസ് പണിക്കര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രനാണ്. എബിയുടെ ക്യാമറാമാനും സുധീര്‍ തന്നെയായിരുന്നു. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ ഈണമിടുന്നു. 

പൂജയില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ കൂടാതെ സംവിധായകരായ സിബി മലയില്‍, ലാല്‍ ജോസ്, ശ്രീകാന്ത് മുരളി, നടന്‍ വിജയ് ബാബു എന്നിവര്‍ പങ്കെടുത്തു.