ന്റെയും അച്ഛന്‍ ശ്രീനിവാസന്റെയും പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചാരണത്തിനെതിരെ പ്രതികരണവുമായി വിനീത് ശ്രീനിവാസന്‍. കമ്മ്യൂണിസ്റ്റ് ആയി ജീവിക്കരുതെന്നും തനിക്ക് പറ്റിയ തെറ്റ് അതാണെന്നും ശ്രീനിവാസന്‍ വിനീതിനെ ഉപദേശിച്ചിരുന്നു എന്ന തരത്തിലാണ് പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നത്. മൂന്ന് വര്‍ഷം മുന്‍പും ഇതേ പോസ്റ്റ് പ്രചരിച്ചിരുന്നു.

തന്റെ അച്ഛന്‍ കമ്മ്യൂണിസ്റ്റ് ആകരുതെന്ന് ഒരിക്കലും തന്നോട് പറഞ്ഞിട്ടില്ലെന്നും അത്തരത്തില്‍ പ്രചരിക്കുന്നത് 100 ശതമാനവും അസത്യമാണെണെന്നും വിനീത് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

ഇത് വ്യാജമാണ് 100% വ്യാജം. മുന്‍പും ഈ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇപ്പോള്‍ അത് വീണ്ടും പ്രചരിക്കുകയാണ്. പലരും ഇതിനെക്കുറിച്ച് ചോദിച്ച് സന്ദേശം അയക്കുന്നത് കൊണ്ടാണ് ഇവിടെ ഞാന്‍ ഇത് വിശദീകരിക്കുന്നത്. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ ഈ വ്യാജപ്രചരണങ്ങള്‍ക്കെതിരേ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതോടെ ഞാന്‍ ഈ വിഷയത്തില്‍ വ്യക്തത നല്‍കിയെന്ന് കരുതുന്നു. വിനീത് കുറിച്ചു.

vineeth

രണ്ട് വര്‍ഷം മുമ്പ് ഇത്തരത്തില്‍ പോസ്റ്റ് പ്രചരിച്ചതിനെ തുടര്‍ന്ന് ശ്രീനിവാസന്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ വാക്കുകളെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് താന്‍ പറയാത്ത കാര്യങ്ങളാണെന്നായിരുന്നു ശ്രീനിവാസന്‍ അന്ന് പറഞ്ഞത്. ജീവിതത്തില്‍ ഒരിക്കലും മക്കള്‍ക്ക് രാഷ്ട്രീയ ഉപദേശം നല്‍കിയിട്ടില്ലെന്നും പ്രചരിക്കുന്നതുപോലെ ഒരു രാഷ്ട്രീയ നിലപാട് താന്‍ മറ്റൊരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ആരോ മെനഞ്ഞ കള്ളക്കഥയാകാം ഇതെന്നും ദയവായി തന്നെ അതില്‍ കരുവാക്കരുതെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയത്.

 

Content Highlights : vineeth sreenivasan on fake posts communism sreenivasan communist vineeth sreenivasan facebook post