വിനീത് ശ്രീനിവാസന്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സെറ്റില്‍ നിന്നുമുള്ള ചിത്രമാണിത്. അണിയറപ്രവര്‍ത്തകരും നടീനടന്‍മാരും ഒത്തുചേര്‍ന്ന് ആര്‍ത്തുവിളിക്കുകയാണ് ചിത്രത്തില്‍.

ചിത്രത്തില്‍ പ്രണവിനെ തിരയുന്നവരോട് നടന്‍ അതിലുണ്ടെന്നാണ് വിനീത് പറയുന്നത്. ആരാധകരോടു തന്നെ കണ്ടു പിടിക്കാനും പറയുന്നു. നടുവില്‍ കണ്ണടവെച്ചുനില്‍ക്കുന്നതാണ് പ്രണവെന്നു ചിലര്‍. അടുത്തുളള സ്റ്റീല് മേശമേല്‍ കൈകുത്തി നില്‍ക്കുന്നത് പ്രണവാണെന്നു വേറെ ചിലര്‍. അതേ സമയം കൂട്ടത്തിലെ ഏക ഇടംകൈയനാണ് പ്രണവ് എന്നും ചിലര്‍ പറയുന്നു. പോസ്റ്റിനു ചുവടെ പ്രണവിനെ കണ്ടു പിടിക്കാനെത്തുന്ന ആരാധകരുടെ പ്രവാഹമാണ്‌

40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ഹൃദയം കഥയെഴുതി സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസനാണ്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ദര്‍ശന രാജേന്ദ്രനും ഒരു പ്രധാന വേഷത്തിലെത്തുന്നു. വിശാഖ് സുബ്രഹ്മണ്യം നിര്‍മ്മിക്കുന്ന ഹൃദയത്തിന്റെ സഹനിര്‍മാതാവ് നോബിള്‍ ബാബു തോമസാണ്. 2020 ഓണം റീലീസായാണ് ചിത്രം ഒരുക്കുന്നത്.

hridayam

Content Highlights : vineeth sreenivasan new movie hridayam pranav mohanlal kalyani priyadarshan