I'm Back.., സുക്കർബർഗിന്റെ പണി ഏറ്റില്ല; മാസ് റീ എൻട്രിയുമായി 'മുകുന്ദൻ ഉണ്ണി'


പലതരത്തിലുള്ള പ്രെമോഷൻസ് കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായിട്ടാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് സിനിമയുടെ പ്രചാരണ പോസ്റ്ററിൽ നിന്ന് | ഫോട്ടോ: www.facebook.com/official.vineethsreenivasan

പേജ് ബ്ലോക്ക് ചെയ്ത് സുക്കർബർഗ് പണി കൊടുത്തെങ്കിലും മാസ് റീ എൻട്രിയുമായി അഡ്വക്കറ്റ് മുകുന്ദൻ ഉണ്ണി. ഇങ്ങനെ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. സംഭവം വേറെ ഒന്നുമല്ല, വിനീത് ശ്രീനിവാസനെ നായകനാക്കി ഗോദ, ആനന്ദം, ഉറിയടി, കുരങ്ങ് ബൊമ്മൈ എന്നീ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന്റെ പ്രചാരണരീതികളാണ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

കഴിഞ്ഞ ഏതാനും ദിവസമായി അഡ്വക്കറ്റ് മുകുന്ദൻ ഉണ്ണി എന്ന പേജ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ വെള്ളിയാഴ്ച രാവിലെ തന്റെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് നിരക്കുന്നതല്ലെന്ന് കാണിച്ച് പേജ് പോയതായി പറഞ്ഞ് മുകുന്ദൻ ഉണ്ണി എന്ന ഇൻസ്റ്റാ പേജിൽ പോസ്റ്റ് വന്നിരുന്നു. തുടർന്ന് വൈകീട്ടാണ് താൻ പറഞ്ഞ പോലെ തിരികെ വന്നെന്ന് പറഞ്ഞു കൊണ്ട് കിടിലൻ ഫോട്ടോ ഷോപ്പ് ചിത്രവുമായി അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയുടെ ഫേസ്ബുക്ക് പേജ് തിരികെ വന്നത്.ചിത്രത്തിലെ അണിയറ പ്രവർത്തകർ പോസ്റ്റിന് താഴേ കമന്റുകളായി എത്തുന്നുണ്ട്. ഇത് ചിരി പടർത്തുന്നുണ്ട്. പലതരത്തിലുള്ള പ്രെമോഷൻസ് കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമായിട്ടാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

'ഭൂലോക നാറികളായ ഒരുപറ്റം കലാകാരന്മാർ എന്നെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് ഒരു സിനിമയെടുത്തിരിക്കുന്നു. അതും എന്റെ കോട്ടയായ കൽപ്പറ്റയിൽ ജോലിത്തിരക്കിനിടയിൽ എനിക്കിത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഇപ്പോളവർ അതിന്റെ ട്രെയ്ലർ റിലീസ് ചെയ്യാൻ പോകുന്നു എന്ന് കേൾക്കുന്നു. റിലീസ് ആവട്ടെ, കാണിച്ചുകൊടുക്കാം ഞാനാരാണെന്ന്... ഞാനെന്താണെന്ന്,'' എന്ന് അഡ്വ. മുകുന്ദൻ ഉണ്ണി, കോർപറേറ്റ് ലോയർ, എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഒരു രസകരമായ പോസ്റ്റ് നേരത്തേ വന്നിരുന്നു. ഇതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയായി വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിൽ എത്തുന്നത്. ചിത്രം നവംബർ 11 ന് റിലീസ് ചെയ്യും. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ രചന.

പ്രമോഷന്റെ ഭാ​ഗമായി 'ആദ്യത്തെ സൈക്കിളിൽ ചത്തുപോയ അച്ഛനോടൊപ്പം. My first cycle and my dead father' എന്ന ക്യാപ്ഷനോടെ അഡ്വ. മുകുന്ദൻ ഉണ്ണിയുടെ കഥാപാത്രം ചെറുപ്പത്തിൽ അച്ഛനോടൊപ്പം നിൽക്കുന്നതിന്റെ ഫോട്ടോകളും ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. മീശമാധവൻ എന്ന ചിത്രത്തിൽ സലിം കുമാർ അവതരിപ്പിച്ച അഡ്വക്കറ്റ് മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രവും പുതിയ മുകുന്ദൻ ഉണ്ണിയും തമ്മിലുള്ള സംഭാഷണവും ഏറെ ശ്രദ്ധേയമായിരുന്നു.

സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, ആർഷ ചാന്ദിനി ബൈജു, നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ, സുധീഷ്, വിജയൻ കാരന്തൂർ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിശ്വജിത്ത് ഒടുക്കത്തിൽ ആണ് ക്യാമറ. സംവിധായകനും നിധിൻ രാജ് അരോളും ചേർന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികൾക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം പകർന്നിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: പ്രദീപ് മേനോൻ, അനൂപ് രാജ് എം. പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം, സൗണ്ട് ഡിസൈൻ: രാജ് കുമാർ പി, കല: വിനോദ് രവീന്ദ്രൻ, ശബ്ദമിശ്രണം: വിപിൻ നായർ, ചീഫ് അസോ. ഡയറക്ടർ: രാജേഷ് അടൂർ, അസോ. ഡയറക്ടർ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോർ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, കളറിസ്റ്റ്: ശ്രീക് വാരിയർ.

സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് സംഘട്ടനസംവിധാനം. Vfx സൂപ്പർവൈസർ : ബോബി രാജൻ, Vfx : ഐറിസ് സ്റ്റുഡിയോ, ആക്സൽ മീഡിയ
ലൈൻ പ്രൊഡ്യൂസർമാർ: വിനീത് പുല്ലൂടൻ, എൽദോ ജോൺ, രോഹിത് കെ സുരേഷും വിവി ചാർലിയുമാണ് സ്റ്റിൽ, മോഷൻ ഡിസൈൻ: ജോബിൻ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലർ: അജ്മൽ സാബു. പി.ആർ.ഒ എ എസ് ദിനേശ്, ആതിര ദിൽജിത്ത്. ഡിസൈൻസ്: യെല്ലോടൂത്ത്‌സ്

Content Highlights: vineeth sreenivasan movie, mukundan unni associates facebook promotion, suraj venjaramoodu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented