'CAB' എടുത്ത് ദൂരെ പോകാന്‍ ഭരണാധികാരികളോട് ആവശ്യപ്പെട്ട് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. പൗരത്വ നിയമഭേദഗതി വിഷയത്തില്‍ പ്രതികരണമറിയിച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിനീത് ശ്രീനിവാസന്‍ തുറന്നടിച്ചത്. CAB എന്ന Citizenship Amendment Billനെ കാര്‍ എന്നര്‍ഥം വരുന്ന കാബിനോട് ഉപമിച്ചാണ് വിനീതിന്റെ പ്രതികരണം. ദേശീയ പൗരത്വ രജിസ്റ്റര്‍ അടക്കമുള്ള ബില്ലുകളും കൂടെ കൊണ്ടു പോയ്‌ക്കൊള്ളൂവെന്നും വിനീത് പോസ്റ്റിലൂടെ പറയുന്നു.

വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കാം. ഞങ്ങള്‍ക്ക് അവര്‍ സഹോദരന്മാരും സഹോദരിമാരുമാണ്. നിങ്ങളുടെ 'ക്യാബെ'ടുത്ത് ഞങ്ങളില്‍ നിന്നും വളരെ അകലെയുള്ള ഏതെങ്കിലും സ്ഥലത്തേക്കു പോകൂ.. ദേശീയ പൗരത്വ രജിസ്റ്റര്‍ അടക്കമുള്ള ബില്ലുകളും കൂടെ എടുത്തു കൊള്ളൂ...

vineeth sreenivasan

Content Highlights : vineeth sreenivasan fb post about citizenship amendment bill