വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന 'എബി'യുടെ ട്രെയിലര്‍ എത്തി.  നിവിൻ പോളിയാണ് ട്രെയിലർ പുറത്തിറക്കിയത്.

കുഞ്ഞിരാമായണത്തിനുശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ മെറീന മൈക്കിളാണ് നായിക.

നവാഗതനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന, ഹരീഷ് പേരടി, ബോളിവുഡ് താരം മനീഷ് ചൗധരി, വിനീതാ കോശി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍

സന്തോഷ് ഏച്ചിക്കാനം തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദ്, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, അനില്‍ ജോണ്‍സണ്‍, ജെയ്‌സണ്‍ ജെ. നായര്‍ എന്നിവര്‍ സംഗീതം പകരുന്നു.