തിരക്കഥ എഴുതുകയല്ല, കോപ്പിയടിക്കുകയാണ്; ദിവ്യ പറയുന്നു


ഈയിടെയാണ് തങ്ങൾ പ്രണയത്തിലായതിന്റെ പതിനാറാം വാർഷികം ഇരുവരും ആഘോഷിച്ചത്. ദിവ്യയുമൊത്ത് പണ്ട് പഠിച്ച ക്യാമ്പസില്‍ നിന്ന് പകര്‍ത്തിയ ചിത്രത്തോടൊപ്പം വിനീത് തന്റെ വണ്ടർ വുമണിന് ആശംസകൾ നേർന്നിരുന്നു.

-

സോഷ്യൽ മീഡിയയയിൽ സജീവമാണ് വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങൾ ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ദിവ്യ പങ്കുവച്ച ഒരു ഇൻസ്റ്റാ​ഗ്രാം പോസ്റ്റാണ് ചിരിപടർത്തുന്നത്.

വളരെ ഗൗരവത്തിലും ശ്രദ്ധയിലും എന്തോ എഴുതി കൊണ്ടിരിക്കുന്ന വിനീതിന്റെ ചിത്രമാണ് ദിവ്യ പങ്കുവച്ചിരിക്കുന്നത്. ഇതിന് നൽകിയ കുറിപ്പാണ് രസകരം. ''ഒരാൾ ഭയങ്കര തിരക്കിലാണ്, ബിരിയാണിയുടെ റെസിപ്പിയാണ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. യൂട്യൂബിൽ നിന്ന് പകർത്തുകയാണ്.'' ദിവ്യ കുറിക്കുന്നു,

Vineeth

ഈയിടെയാണ് തങ്ങൾ പ്രണയത്തിലായതിന്റെ പതിനാറാം വാർഷികം ഇരുവരും ആഘോഷിച്ചത്. ദിവ്യയുമൊത്ത് പണ്ട് പഠിച്ച ക്യാമ്പസില്‍ നിന്ന് പകര്‍ത്തിയ ചിത്രത്തോടൊപ്പം വിനീത് തന്റെ 'വണ്ടർ വുമണിന്' ആശംസകൾ നേർന്നിരുന്നു.

'വീണ്ടുമൊരു മാര്‍ച്ച് 31, ദിവ്യയ്ക്കൊപ്പമുള്ള 16 വര്‍ഷം. ഞങ്ങള്‍ പഠിച്ച ക്യാമ്പസില്‍ ഹൃദയത്തിന്റെ ഷൂട്ടിങ്ങിനായി പോയപ്പോള്‍ പകര്‍ത്തിയതാണീ ചിത്രം.. 2004 മുതല്‍ 2006 വരെ ഞങ്ങളുടെ സ്ഥിരം ഹാങ്ങൗട്ട് സ്ഥലമായിരുന്നു ഇത്. എത്ര പെട്ടെന്നാണ് സമയം കടന്നുപോയത്. എന്റെ രണ്ട് മക്കളുടെ അമ്മയായിരിക്കുന്നു ദിവ്യ, ഹാപ്പി ആനിവേഴ്സറി മൈ വണ്ടര്‍ വുമണ്‍' -എന്ന് വിനീത് കുറിച്ചു.

'ഹാപ്പി 16 വിനീത്. പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ ഫോണിലൂടെ സ്വകാര്യം പറഞ്ഞു. ഇന്നും രാത്രികളില്‍ ഞങ്ങള്‍ സ്വകാര്യം പറയുന്നു കാരണം ഞങ്ങളുടെ രണ്ട് അനുഗ്രഹങ്ങളും നല്ല ഉറക്കത്തിലാകും. എല്ലാത്തിനും നന്ദി വിനീത്.' സന്തോഷം പങ്കുവച്ച് ദിവ്യ കുറിച്ചു.

എട്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2012 ഒക്ടോബര്‍ 18 നാണ് വിനീതും ദിവ്യയും വിവാഹിതരായത്. 2017ലാണ് ഇരുവര്‍ക്കും ആണ്‍കുഞ്ഞു ജനിക്കുന്നത്. .വിഹാന്‍ എന്നാണ് മകന്റെ പേര്. 2019 ല്‍ ഇരുവര്‍ക്കും ഒരു മകളും ജനിച്ചു. ഷനായാ ദിവ്യ വിനീത് എന്നാണ് മകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്.

Content Highlights : Vineeth Sreenivasan Divya Vineeth Instagram Post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented