ഭാര്യ ദിവ്യയ്ക്കൊപ്പമുള്ള 16-ാം വർഷത്തിന്റെ സന്തോഷം പങ്കുവച്ച് വിനീത് ശ്രീനിവാസൻ.മനോഹരമായ കുറിപ്പോടെയാണ് താരം ആശംസകൾ നേർന്നിരിക്കുന്നത്.

"കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, രാത്രി, ഞാനും ദിവ്യയും മക്കളെ ഉറക്കിയതിന് ശേഷം, ഞങ്ങളുടെ കട്ടിലിന്റെ ഓരത്ത് ഇരുന്ന് പതിയെ സംസാരിക്കുകയായിരുന്നു. ഈ ദിവസങ്ങളിൽ ഞങ്ങൾക്ക് വേണ്ടി മാത്രമുള്ള നിമിഷങ്ങൾ എന്ന് പറയാവുന്നത് ഇത് മാത്രമാണ്. പതിനേഴ് വർഷം ആകുന്നു. ഭാ​ഗ്യത്തിന് ഒന്നും മാറിയിട്ടില്ല.. അല്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ കുറച്ച് സമയം ഒന്നും മിണ്ടാതെ ഇരുന്നു. എന്നിട്ട് പറഞ്ഞു, ‘ ഒരുപാട് കാര്യങ്ങൾ മാറിപ്പോയി. നീയും ഞാനും മാറി. മാറാത്തത് നമ്മളിൽ പരസ്പരമുള്ള വികാരം മാത്രമാണ്’ .. ഞാൻ ചിരിച്ചു. അവളും ചിരിച്ചു. മാർച്ച് 31, പതിനേഴ് വർഷങ്ങൾക്ക് മുൻപ് ഈ ദിവസമാണ് ഞാൻ അവളോട് പ്രണയം തുറന്ന് പറഞ്ഞത്. അവൾ സമ്മതം പറഞ്ഞു. കണ്ണടച്ച് തുറക്കുമ്പോഴേക്കും 17 വർഷങ്ങൾ കഴിഞ്ഞു. ആശംസകൾ ദിവ്യ". വിനീത് കുറിച്ചു.

8 വർഷത്തെ പ്രണയത്തിനൊടുവിൽ 2012 ഒക്ടോബർ 18 നാണ് വിനീതും ദിവ്യയും വിവാഹിതരായത്. 2017ലാണ് ഇരുവർക്കും ആൺകുഞ്ഞു ജനിക്കുന്നത്. .വിഹാൻ എന്നാണ് മകന്റെ പേര്. 2019 ൽ ഇരുവർക്കും ഒരു മകളും ജനിച്ചു. ഷനായാ ദിവ്യ വിനീത് എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്.

Content Highlights : Vineeth Sreenivasan Anniversary wishes to wife Divya celebrates 17 years together