-
ഭാര്യ ദിവ്യയ്ക്കൊപ്പമുള്ള 16-ാം വര്‍ഷത്തിന്റെ സന്തോഷം പങ്കുവച്ച് വിനീത് ശ്രീനിവാസന്. ദിവ്യയുമൊത്ത് പണ്ട് പഠിച്ച ക്യാമ്പസില്‍ നിന്ന് പകര്‍ത്തിയ ചിത്രത്തോടൊപ്പമാണ് വിനീത് ആശംസകള്‍ പങ്കുവച്ചത്.
'വീണ്ടുമൊരു മാര്‍ച്ച് 31, ദിവ്യയ്ക്കൊപ്പമുള്ള 16 വര്‍ഷം. ഞങ്ങള്‍ പഠിച്ച ക്യാമ്പസില്‍ ഹൃദയത്തിന്റെ ഷൂട്ടിങ്ങിനായി പോയപ്പോള്‍ പകര്‍ത്തിയതാണീ ചിത്രം.. 2004 മുതല്‍ 2006 വരെ ഞങ്ങളുടെ സ്ഥിരം ഹാങ്ങൗട്ട് സ്ഥലമായിരുന്നു ഇത്. എത്ര പെട്ടെന്നാണ് സമയം കടന്നുപോയത്. എന്റെ രണ്ട് മക്കളുടെ അമ്മയായിരിക്കുന്നു ദിവ്യ, ഹാപ്പി ആനിവേഴ്സറി മൈ വണ്ടര്‍ വുമണ്‍' എന്ന് വിനീത് കുറിച്ചു.
ദിവ്യയും തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
'ഹാപ്പി 16 വിനീത്. പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ ഫോണിലൂടെ സ്വകാര്യം പറഞ്ഞു. ഇന്നും രാത്രികളില്‍ ഞങ്ങള്‍ സ്വകാര്യം പറയുന്നു കാരണം ഞങ്ങളുടെ രണ്ട് അനുഗ്രഹങ്ങളും നല്ല ഉറക്കത്തിലാകും. എല്ലാത്തിനും നന്ദി വിനീത്.' ദിവ്യ കുറിച്ചു
8 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2012 ഒക്ടോബര്‍ 18 നാണ് വിനീതും ദിവ്യയും വിവാഹിതരായത്. 2017ലാണ് ഇരുവര്‍ക്കും ആണ്കുഞ്ഞു ജനിക്കുന്നത്. .വിഹാന് എന്നാണ് മകന്റെ പേര്. 2019 ല്‍ ഇരുവര്‍ക്കും ഒരു മകളും ജനിച്ചു. ഷനായാ ദിവ്യ വിനീത് എന്നാണ് മകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്.
Content Highlights : Vineeth Sreenivasan Anniversary Wishes to Wife Divya
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..