സുരാജേട്ടനുമായുള്ള സീനുകള്‍ ഭയങ്കരമായി ആസ്വദിച്ചു- വിനീത് ശ്രീനിവാസന്‍


അമൃത എ.യു.

അഡ്വ.മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലെ രംഗം

കൊച്ചി: സ്ഥിരമായി അഭിനയിക്കുന്ന രീതിയില്‍ അല്ലാതെ വേറെ രീതിയില്‍ അഭിനയിക്കാനുള്ള സാഹചര്യമാണ് അഡ്വ.മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലൂടെ ലഭിച്ചതെന്ന് നടന്‍ വിനീത് ശ്രീനിവാസന്‍. ഇതുവരെ ചെയ്തിട്ടില്ലാത്ത തരം കഥാപാത്രമാണ് മുകുന്ദന്‍ ഉണ്ണിയുടേതെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു. കൊച്ചിയില്‍ അഡ്വ.മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന്റെ വിദ്യാത്ഥികളുമായുള്ള ആശയവിനിമയത്തിനിടെയായിരുന്നു വിനീതിന്റെ പ്രതികരണം.

ഒരു അഭിഭാഷകനായി അഭിനയിക്കാന്‍ കുറച്ച് തയാറെടുപ്പുകളൊക്കെ നടത്തിയിരുന്നു. എന്നാല്‍ ആദ്യ ദിവസം തന്നെ ചിത്രത്തിന്റെ സംവിധായകനായ അഭിനവ് സുന്ദര്‍ അതൊന്നും വേണ്ടായെന്ന് പറയുകയായിരുന്നു. മുകുന്ദന്‍ ഉണ്ണിയെക്കുറിച്ച് തിരക്കഥ വായിച്ചപ്പോള്‍ ഞാന്‍ മനസിലാക്കിയതല്ലായിരുന്നു അഭിനവിന്റെ മുകുന്ദന്‍ ഉണ്ണി. പിന്നീട് സംവിധായകന്‍ ഉദ്ദേശിക്കുന്ന രീതിയിലേക്ക് മുകുന്ദന്‍ ഉണ്ണിയായി മാറാനുള്ള ശ്രമത്തിലായിരുന്നുവെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ഇതുവരെ ചെയ്തിട്ടില്ലാത്ത തരം കഥാപാത്രമാണ് മുകുന്ദന്‍ ഉണ്ണിയുടേതെന്ന്. എന്റെ തലയാട്ടല്‍ പോലെ അല്ല മുകുന്ദന്‍ ഉണ്ണിയുടേത്. സ്വഭാവവും പെരുമാറ്റവുമെല്ലാം വ്യത്യസ്തമാണ്. സ്ഥിരമായി അഭിനയിക്കുന്ന രീതിയില്‍ അല്ലാതെ വേറെ രീതിയില്‍ അഭിനയിക്കാനുള്ള സാഹചര്യമാണ് അഡ്വ.മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലൂടെ ലഭിച്ചത്. കൂടാതെ സുരാജ് വെഞ്ഞാറമൂടിനൊത്ത് അഭിനയിച്ച സീനുകള്‍ ഭയങ്കരമായി ആസ്വദിച്ചുവെന്നും വിനീത് പറയുകയാണ് വിനീത്.

Content Highlights: vineeth sreenivasan, suraj venjarammodu, mukundan unni associates, malayalam movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented