പ്രണവ് ഇപ്പോൾ യൂറോപ്പിലൂടെ ഒരു കാൽനട തീർത്ഥയാത്രയിലാണ്  -വിനീത് ശ്രീനിവാസൻ


അമിതമായി യാത്ര ചെയ്യുന്നതിന് മുകുന്ദനുണ്ണി പ്രണവിനെതിരെ ചിലപ്പോൾ കേസ് കൊടുക്കാൻ സാധ്യതയുണ്ടെന്ന് വിനീത് തമാശരൂപേണ കൂട്ടിച്ചേർത്തു.

വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ | ഫോട്ടോ: വി.പി പ്രവീൺ കുമാർ, മോമി | മാതൃഭൂമി

​ഗായകനായും നടനായും സംവിധായകനായുമെല്ലാം മലയാളി പ്രേക്ഷകർക്കുള്ളിൽക്കയറിയ താരമാണ് വിനീത് ശ്രീനിവാസൻ. സംവിധാനം ചെയ്ത് അവസാനമിറങ്ങിയ ഹൃദയം കോവിഡ് സമയത്തും ബോക്സോഫീസിൽ തീർത്ത അലയൊലികൾ മലയാളികൾ നേരിട്ട് കണ്ടതാണ്. പ്രണവ് മോഹൻലാലിനേക്കുറിച്ച് വിനീത് പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഹൃദയം കഴിഞ്ഞതിന് ശേഷവും തങ്ങൾ കാണാറുണ്ടെന്നും പ്രണവ് ഇപ്പോൾ യൂറോപ്പിൽ ഒരു തീർത്ഥയാത്രയിലാണെന്നുമാണ് വിനീത് പറഞ്ഞത്. ക്ലബ് എഫ്.എമ്മിന്റെ സ്റ്റാർ ജാമിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യൂറോപ്പിലെ ഒരു രാജ്യത്തുനിന്ന് വേറൊരു രാജ്യത്തേക്ക് നടന്ന് പോവുകയാണ് പ്രണവ്. 800 മൈൽ ഉണ്ട്. ഇപ്പോൾ എവിടെയാണെന്ന് കൃത്യസ്ഥലം പറയാൻ അറിയില്ലെന്നും വിനീത് പറഞ്ഞു.ഒരു പേഴ്സണൽ സോഷ്യൽ മീഡിയാ പ്രൊഫൈലുണ്ട് പ്രണവിന്. അദ്ദേഹത്തെ അതിൽ കാണാൻ പറ്റും. ആ പ്രൊഫൈൽ ഏതാണെന്ന് പക്ഷേ താൻ പറയില്ല. അമിതമായി യാത്ര ചെയ്യുന്നതിന് മുകുന്ദനുണ്ണി പ്രണവിനെതിരെ ചിലപ്പോൾ കേസ് കൊടുക്കാൻ സാധ്യതയുണ്ടെന്ന് വിനീത് തമാശരൂപേണ കൂട്ടിച്ചേർത്തു.

പ്രണവിന്റെ ഉള്ളിലെന്താണെന്ന് ഇതുവരെ പിടികിട്ടിയിട്ടേയില്ല. വളരെ ശാന്തമായ മുഖമാണ്. ടെൻഷനാണോ ആശ്ചര്യമാണോ ഒന്നും അറിയാൻ പറ്റില്ല. അഭിനയിക്കുമ്പോൾ മാത്രമേ അതറിയാൻ പറ്റൂ. ഹൃദയത്തിലെ ബ്രേക്ക് അപ്പ് സീൻ എടുക്കുന്നതിന് തൊട്ടുമുമ്പ് വരെ ശാന്തനായിരുന്നയാളാണ്. ടേക്കിന്റെ സമയത്ത് വരും ചെയ്യും. അത്രേയുള്ളൂ ആൾ. വിനീത് പറഞ്ഞു.

നവാ​ഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിശ്വജിത്ത് ഒടുക്കത്തിലാണ് ക്യാമറ ചെയ്തത്. അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

Content Highlights: vineeth sreenivasan about pranav mohanlal, mukundan unni associates movie updation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented