മോശം റിവ്യൂ കേള്‍ക്കുമ്പോള്‍ വിഷമമുണ്ടാകും, പക്ഷേ അതൊരുപാട് ഗുണം ചെയ്തിട്ടുണ്ട്- വിനീത് ശ്രീനിവാസന്‍


വിനീത് ശ്രീനിവാസൻ | ഫോട്ടോ: വി.പി. പ്രവീൺ കുമാർ | മാതൃഭൂമി

സിനിമ ഇറങ്ങുന്ന സമയത്ത് മോശം അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ടെങ്കിലും അതൊരുപാട് ഗുണം ചെയ്തിട്ടുണ്ടെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നതുമായി ബന്ധപ്പെട്ട് അഞ്ജലി മേനോന്‍ നടത്തിയ പ്രതികരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിനീത് ശ്രീനിവാസന്‍. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ് സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു വിനീത്.

തനിക്ക് സിനിമ റിവ്യൂ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ഇറങ്ങുന്ന സമയത്ത് മോശമായി പറയുമ്പോള്‍ വിഷമം ഉണ്ടാകും. പിന്നീട് ആ വിമര്‍ശനങ്ങള്‍ നോക്കി പലകാര്യങ്ങളും മനസ്സിലാക്കാന്‍ സാധിച്ചെന്നും വിനീത് വ്യക്തമാക്കി.



നിവിന്‍ പോളിയുമായി നിറയെ തമാശ ഉള്ള ഒരു പടം ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. നിവിന്‍ ശക്തമായി തിരിച്ചു വരുമെന്നും വിനീത് പറഞ്ഞു.

സിനിമയില്‍ മുകുന്ദന്‍ ഉണ്ണിയുടെ കഥാപാത്രത്തിന് ഗ്ലോറിഫിക്കേഷന്‍ ഇല്ലെന്ന് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക് പറഞ്ഞു. ഇതാണ് ലോകത്ത് നടക്കുന്നത്. ആ കാര്യം ആലോചിക്കുന്നത് നന്നായിരിക്കും എന്നാണ് പറഞ്ഞു വെച്ചത്. യൂട്യൂബിലൂടെയും, ആര്‍ട്ടിക്കിള്‍ നോക്കിയും സിനിമയ്ക്കായി റിസര്‍ച്ച് ചെയ്തു. വളരെ ക്ലാരിറ്റിയോടെയാണ് സിനിമ ചെയ്തതെന്നും നെഗറ്റീവ് മെസ്സേജ് സിനിമയില്‍ നല്‍കുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു.

ഒരുപാട് സന്തോഷത്തോടെയാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിലെ കഥാപാത്രം തിരഞ്ഞെടുത്തതെന്ന് ആര്‍ഷ ബൈജു പറഞ്ഞു. താന്‍ മീനാക്ഷിയെ പോലെ ചിന്തിക്കുന്ന ആളല്ലെന്നും ആര്‍ഷ പറഞ്ഞു. സിനിമയുടെ വിജയത്തില്‍ സന്തോഷമുണ്ടെന്ന് സുധി കോപ്പയും പ്രതികരിച്ചു.

നവംബര്‍ 11 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി ചിത്രങ്ങളുടെ നിര്‍മിക്കുന്നത്. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടായിരിക്കുമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.


Content Highlights: Vineeth Sreenivasan about film Review anjali menon controversial remark mukundan unni associates


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented