ആ ‘മഹാരാജാവ്’ ഇനിയില്ല; റിസബാവയുടെ ഓർമകളിൽ വിന്ദുജ മേനോൻ


ജോർജ് കിത്തു സാറിൻ്റെ ശ്രീരാഗം എന്ന ചിത്രത്തിൽ ചൊവ്വല്ലൂർ കൃഷ്‌ണകുട്ടി സാറിൻ്റെ സംഭാഷണങ്ങൾക്ക് നായകനോളം വലിപ്പത്തിൽ നരസിംഹൻ എന്ന വില്ലനായി നിറഞ്ഞാടിയപ്പോൾ, രുക്മിണിയായി ഞാൻ അതിശയത്തോടെ ആ ഭാവങ്ങൾ മിന്നിമറയുന്നതു അടുത്ത് നിന്ന് നോക്കി കണ്ടു.

Photo | https:||www.instagram.com|dr_vinduja_menon|

അന്തരിച്ച നടൻ റിസബാവയെ അനുസ്മരിച്ച് നടി വിന്ദുജ മേനോൻ. ജോർജ് കിത്തു സംവിധാനം ചെയ്ത ശ്രീരാ​ഗം എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ച അനുഭവം പങ്കുവച്ചാണ് വിന്ദുജയുടെ കുറിപ്പ്

സ്വാതി തിരുനാൾ മഹാരാജാവായിട്ടാണ് ആദ്യം നേരിൽ കണ്ടത്. തിരുവനന്തപുരത്തു ടാഗോർ തിയറ്ററിൽ നാടകത്തിൽ നിറഞ്ഞാടുകയാണ്. ഗംഭീര്യവും ആകാരഭംഗിയും മാത്രമല്ല ശരിക്കും മഹാരാജാവുതന്നെയല്ലേ എന്ന് തോന്നിക്കുന്ന അഭിനയ പാടവം. പരിചയപ്പെടണം എന്ന ആശയോടെ ഗ്രീൻ റൂമിൽ എത്തി മഹാരാജാവിൻ്റെ കാലു തൊട്ടു വണങ്ങി. അന്നു തന്നെയല്ലേ നാടകത്തിൽ നിന്ന് ജനങ്ങളുടെ മനസ്സിലേക്ക് ചേക്കേറാനുള്ള പാടവമുണ്ടെന്നു പത്തുവയസ്സുകാരിയായ ഞാൻ മനസിലാക്കിയത്?

ജോർജ് കിത്തു സാറിൻ്റെ ശ്രീരാഗം എന്ന ചിത്രത്തിൽ ചൊവ്വല്ലൂർ കൃഷ്‌ണകുട്ടി സാറിൻ്റെ സംഭാഷണങ്ങൾക്ക് നായകനോളം വലിപ്പത്തിൽ നരസിംഹൻ എന്ന വില്ലനായി നിറഞ്ഞാടിയപ്പോൾ, രുക്മിണിയായി ഞാൻ അതിശയത്തോടെ ആ ഭാവങ്ങൾ മിന്നിമറയുന്നതു അടുത്ത് നിന്ന് നോക്കി കണ്ടു. ഒരു നർത്തകിയായി 'പദവർണ്ണതരിവളയിളകി' എന്ന ക്ലാസിക്കൽ ഗാനത്തിനായി ഞാൻ നൃത്തം ചെയ്തപ്പോൾ കലാസ്വാദകനായ അദ്ദേഹം ഒരു സങ്കോചം കൂടാതെ എൻ്റെ അമ്മയോട് അനുവാദം വാങ്ങിതന്നെ എന്നോട് പറഞ്ഞു ഐ ലവ് യൂ . നിന്നോടല്ല നിൻ്റെ നൃത്തത്തിനാണ് എൻ്റെ ഐ ലവ് യൂ . സഹകലാകാരിയോട് എത്ര സ്‌നേഹപൂർണമായ അഭിനന്ദനങ്ങൾ.

അവസാനം ഫോണിൽ സംസാരിച്ചത് മക്കളുടെ നിക്കാഹിന് മലേഷ്യയിൽ ആയതിനാൽ എത്താൻ നിർവാഹമില്ല എന്ന് അറിയിക്കാനാണ്. അദ്ദേഹത്തിന്റെ ശബ്ദത്തിൽ പരിഭവമോ സങ്കടമോ എന്നറിയില്ല ചെറുതായി ഒന്ന് മാറിയത് ഞാൻ തിരിച്ചറിഞ്ഞു. പക്ഷെ എൻ്റെ ശബ്ദം ഇടറുന്നത് കേൾക്കാൻ ഇന്ന് ആ മഹാരാജാവ് ഇല്ല. പ്രണാമം ഇക്ക.

content highlights : vinduja menon about late actor Rizabawa

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented