ചിത്രത്തിന്റെ പോസ്റ്റർ | photo: special arrangements
ഉണ്ണി ലാലുവും വിന്‍സി അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന 'രേഖ' റിലീസിനൊരുങ്ങുന്നു. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഉണ്ണിലാലു 'തരംഗം' എന്ന ടൊവിനോ ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തില്‍ ഉണ്ണി ലാലു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 'രേഖ'യില്‍ നായകനായാണ് താരം എത്തുന്നത്.
ജിതിന്‍ ഐസക്ക് തോമസ് സംവിധാനം ചെയ്യുന്ന 'രേഖ' ഫെബ്രുവരി 10-ന് പ്രദര്‍ശനത്തിന് എത്തും. കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മ്മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്‌സാണ് രേഖ അവതരിപ്പിക്കുന്നത്. വിന്‍സി അലോഷ്യസ് നായികയായെത്തുന്ന ചിത്രത്തില്‍ പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, രഞ്ജി കാങ്കോല്‍, പ്രതാപന്‍ കെ. എസ്., വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാര്‍ത്തികേയന്‍ സന്താനമാണ് രേഖയുടെ നിര്‍മ്മാണം.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ദി എസ്‌കേപ് മീഡിയം, മിലന്‍ വി. എസ്, നിഖില്‍ വി. എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. രജത് പ്രകാശാണ് മ്യൂസിക് പ്രൊഡക്ഷന്‍.
അമിസാറാ പ്രൊഡക്ഷന്‍സാണ് 'രേഖ' തിയേറ്ററുകളില്‍ എത്തിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിനാണ് സിനിമയുടെ ഡിജിറ്റല്‍ അവകാശം. എബ്രഹാം ജോസഫാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
രോഹിത് വി. എസ്. വാര്യത്താണ് എഡിറ്റര്‍. കല്‍രാമന്‍, എസ്. സോമശേഖര്‍, കല്യാണ്‍ സുബ്രമണ്യന്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. അസ്സോസിയേറ്റ് നിര്‍മ്മാതാക്കള്‍- തന്‍സിര്‍ സലാം, പവന്‍ നരേന്ദ്ര, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എം. അശോക് നാരായണന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- വിപിന്‍ ദാസ്, മേക്ക് ആപ്പ് - റോണി വെള്ളത്തൂവല്‍, ബി.ജി.എം.- അബി ടെറന്‍സ് ആന്റണി, ടീസര്‍ എഡിറ്റ്- അനന്ദു അജിത്, പി.ആര്‍ & മാര്‍ക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട്, വി.എഫ്.എക്‌സ്- സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈന്‍- ആശിഷ് ഇല്ലിക്കല്‍.
Content Highlights: vincy and unni lalu in rekha movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..