തിലകന്‍ ചേട്ടന്‍ എന്റെ മുന്നില്‍ വച്ചാണ് പൊട്ടിത്തെറിച്ച് കരഞ്ഞുപോയത്- വിനയന്‍


തിലകൻ, വിനയൻ

നടന്‍ തിലകന്‍ ജീവിച്ചിരുന്നുവെങ്കില്‍ 'പത്തൊന്‍പതാം നൂറ്റാണ്ട്' സിനിമയില്‍ നല്ല കഥാപാത്രത്തെ അവതരിപ്പിക്കുമായിരുന്നുവെന്ന് സംവിധായകന്‍ വിനയന്‍. സിനിമ പ്രദര്‍ശനം തുടരുന്ന സാഹചര്യത്തില്‍ മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനയന്‍.

"തിലകന്‍ ചേട്ടന്‍ ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് 'എന്റെ പത്തൊന്‍പതാം നൂറ്റാണ്ടി'ല്‍ സിംഹഗര്‍ജ്ജനമുള്ള ഒരു കഥാപാത്രം ഉണ്ടാകുമായിരുന്നു. അദ്ദേഹം വിലക്കിന്റെ പീഡനമനുഭവിച്ച് മരിച്ചത് എന്നെ സംബന്ധിച്ച് വലിയ സങ്കടം നല്‍കുന്നതാണ്. തിലകന്‍ ചേട്ടന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല, അദ്ദേഹത്തെപ്പോലൊരു നടന് വിലക്ക് നേരിടേണ്ടി വരുമെന്ന്. സീരിയലില്‍ പോലും അഭിനയിക്കാന്‍ സമ്മതിച്ചില്ല. അദ്ദേഹം എന്റെ മുന്‍പില്‍വച്ച് ഒരിക്കല്‍ പൊട്ടിത്തെറിച്ച് കരഞ്ഞുപോയി. ഞാനത് ഒരിക്കലും മറക്കുകയില്ല."- വിനയന്‍ പറഞ്ഞു.

ആറാട്ടുപ്പുഴ വേലായുധ പണിക്കരായി സിജു വില്‍സനെ അവതരിപ്പിച്ചപ്പോള്‍ പലരും അദ്ദേഹത്തിന് അത് സാധിക്കുമോ എന്ന് ചോദിച്ചിരുന്നതായും വിനയന്‍ പറഞ്ഞു. "എന്നോട് പലരും സംശയം പറഞ്ഞു. പക്ഷേ എനിക്ക് അതില്‍ യാതൊരു സങ്കോചവുമില്ലായിരുന്നു. 1999-ല്‍ കലാഭവന്‍ മണിയെ വളരെ ഗൗരവമുള്ള കഥാപാത്രമാക്കി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ കൊണ്ടുവന്നു. ദിലീപിന് പകരമാണ് ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയില്‍ ജയസൂര്യയെ കൊണ്ടുവന്നത്. അതെങ്ങനെ സാധ്യമാകും എന്ന് പലരും ചോദിച്ചിട്ടുണ്ട്. റിസ്‌ക് എടുക്കാന്‍ എനിക്ക് ഭയമില്ല. ഈ കഥാപാത്രം എനിക്ക് തന്നാല്‍ ജീവന്‍മരണ പോരാട്ടമായിരിക്കും എന്നാണ് സിജു പറഞ്ഞത്. അദ്ദേഹം അത് നന്നായി ചെയ്തു."- വിനയന്‍ പറഞ്ഞു.

Content Highlights: vinayan on thilakan, pathonpatham noottandu movie, success, Siju Wilson


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022


05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022

Most Commented