തൃശ്ശൂര്‍: മുഖ്യപ്രഭാഷണം നടത്തവേ, സംവിധായകന് വിനയനോട് പ്രസംഗം നിര്‍ത്താന്‍ സംഘാടകന്‍. ആവശ്യം നിരസിച്ച വിനയന് അല്‍പ്പസമയംകൂടി പ്രസംഗിച്ച് ഉടന്‍ വേദി വിട്ടു. കലാഭവന്‍ മണി അനുസ്മരണം 'മണിക'ത്തിലായിരുന്നു സംഭവം.
മുഖ്യപ്രഭാഷകനായെത്തിയ വിനയന് സംസാരിച്ചുകൊണ്ടിരിക്കേയാണ് സംഘാടകന്‍ ഇടപെട്ടത്. എന്നാല്‍, പരിപാടി തുടങ്ങാന്‍ വൈകിയത് തന്റെ കുഴപ്പമല്ലെന്നും പറയാനുള്ളത് പറയുമെന്നും താന്‍ സമയത്തിനുതന്നെ എത്തിയെന്നും പറഞ്ഞാണ് വിനയന് പ്രസംഗം തുടര്‍ന്നത്. പ്രസംഗം നിര്‍ത്തിയയുടനെ അദ്ദേഹം വേദി വിടുകയും ചെയ്തു.
വിനയന് വേദിയില്‍നിന്ന് ഇറങ്ങിയയുടനെ, സ്വന്തം കഴിവുകള്‍ വിളിച്ചുപറയാനുള്ള വേദിയല്ല ഇതെന്നും ചുരുക്കി സംസാരിക്കേണ്ടിയിരുന്നൂവെന്നും സംഘാടകന്‍ മൈക്കിലൂടെ പറഞ്ഞു. ഇത് പറഞ്ഞയുടന്‍ അദ്ദേഹവും ഇറങ്ങിപ്പോയി. ആറരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരിപാടി ഏഴരയോടെയാണ് തുടങ്ങിയത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..