നേരിട്ടു തോല്‍പ്പിക്കാന്‍ പറ്റില്ലെങ്കില്‍ ഇങ്ങനെ ആകാം എന്നാണോ ? വ്യാജ പോസ്റ്റിനെതിരേ വിനയന്‍


വിനയൻ | ഫോട്ടോ: www.facebook.com/directorvinayan/photos

പത്തൊന്‍പതാം നൂറ്റാണ്ട് സിനിമയെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരേ സംവിധായകന്‍ വിനയന്‍. സിനിമ പരാജയമാണെന്നാണ് കേരള പ്രൊഡ്യൂസേഴ്‌സ് എന്ന പേരിലുള്ള പേജില്‍ അവകാശപ്പെടുന്നത്. കേരളത്തിലെ നിര്‍മാതാക്കള്‍ക്ക് ഇങ്ങനെയൊരു ഫെയ്‌സ്ബുക്ക് പേജില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞുവെന്ന് വിനയന്‍ കുറിച്ചു. ഈ ക്രിമിനല്‍ ബുദ്ധിക്കു മുന്നില്‍ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോയെന്നും നേരിട്ടു തോല്‍പ്പിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ ഇങ്ങനെ ആകാം എന്നാണോ എന്നും വിനയന്‍ ചോദിക്കുന്നു.

വിനയന്റെ കുറിപ്പ്

രണ്ടു ദിവസം മുന്‍പ് മുതല്‍ ഇങ്ങനൊരു വ്യാജ പ്രൊഫൈലില്‍ നിന്ന് കേരളത്തിലെ ഇരുനുറിലധികം തീയറ്ററുകളില്‍ പ്രേക്ഷകര്‍ കയ്യടിയോടെ സ്വീകരിച്ച് 14-ാം ദിവസം പ്രദര്‍ശനം തുടരുന്ന പത്തൊന്‍പതാം നുറ്റാണ്ട് ഫ്‌ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു.. ഇങ്ങനൊരു ഫെയ്‌സ്ബുക്ക് പേജ് പ്രൊഡ്യൂസേഴ്‌സിനില്ല .. ഈ വ്യാജന്‍മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോള്‍ സംസാരിച്ച പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രി രന്‍ജിത്ത് പറഞ്ഞത്..

ഏതായാലും നല്ലൊരു സിനിമയെ കൊല്ലാന്‍ ശ്രമിക്കുന്ന ഈ ക്രിമിനല്‍ ബുദ്ധിക്കു മുന്നില്‍ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ.. അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത് താങ്കളാപേരിന് അര്‍ഹനാണ്.. നേരിട്ടു തോല്‍പ്പിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ ഇങ്ങനെ ആകാം എന്നാണോ? എന്നാല്‍ നിങ്ങള്‍ക്കു തെറ്റിപ്പോയി നിങ്ങടെ കള്ള പ്രചരണങ്ങള്‍ക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രം...

Content Highlights: Vinayan director against Fake Facebook post, pathonpatham noottandu film, Kerala producers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented