'ഈ ചിത്രം തിയറ്ററില്‍ വരുമ്പോള്‍ അത്‌ കാണാനുള്ള ചങ്കുറപ്പ് ഞങ്ങള്‍ക്കില്ല'


ആ സീന്‍ കണ്ടപ്പോള്‍ എന്റെ ചങ്ക് തകര്‍ന്ന് പോയി. പാടി മുഴുപ്പിക്കാതെ, തൊണ്ടയിടറി റെക്കോഡിങ് സ്യൂട്ടില്‍ നിന്ന് പുറത്ത് വന്ന് പൊട്ടിക്കരഞ്ഞു.

ലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ വിനയന്‍ ഒരുക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. ചിത്രത്തിലെ 'ചാലക്കുടി ചന്തയ്ക്ക്' പോകുമ്പോള്‍ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പണ്ട് കലാഭവന്‍ മണി പാടിയ ഗാനം ചിത്രത്തിനായി വീണ്ടും ആലപിച്ചിരിക്കുന്നത് മണിയുടെ അനിയന്‍ ആര്‍.എല്‍.വി.രാമകൃഷ്ണന്‍ ആണ്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചും ഗാനത്തെക്കുറിച്ചും സഹോദരന്‍ മണിയെക്കുറിച്ചുമുള്ള രാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

രാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ലൊക്കേഷനില്‍ ചെന്നപ്പോള്‍ എടുത്ത ഫോട്ടോ വിനയന്‍ സാര്‍ ഇന്ന് വാട്‌സാപ്പില്‍ അയച്ചു തന്നു. പലരും എന്നോടു ചോദിച്ചിരുന്നു വിനയന്‍ സാര്‍ പടത്തിലേക്ക് വിളിച്ചില്ലേ എന്ന്.ഈ ചിത്രത്തില്‍ എന്റെ വേഷം ചെയ്യാന്‍ വിനയന്‍ സാര്‍ എന്നെ ക്ഷണിച്ചിരുന്നു.പക്ഷെ ഞങ്ങള്‍ ജീവിച്ച ജീവിതത്തില്‍ ഇനി അഭിനയിക്കാന്‍ വയ്യ എന്ന് പറഞ്ഞ് ഞാനൊഴിയുകയായിരുന്നു.

മണി ചേട്ടന്‍ പാടിയ ചാലക്കുടി ചന്തയ്ക്ക് പോയപ്പോള്‍ എന്ന പാട്ട് പഴയ റെക്കോഡിങ്ങ് ആയതിനാല്‍ അതിന്റെ പുതിയ റീമിക്‌സിങില്‍ പാടാന്‍ ക്ഷണിച്ചു .വളരെ പേടിയുണ്ടായിരുന്നു ഈ ഉദ്യമം ഏറ്റെടുക്കാന്‍ .വിനയന്‍ സാറും മാരുതി കാസറ്റ്‌സ് സതീഷേട്ടനും വളരെ ധൈര്യം തന്നു. തൃശൂരിലായിരുന്നു റെക്കോഡിങ്ങ്. വരി പാടി ആദ്യം അയച്ചുകൊടുത്തു. കുറച്ചു കഴിഞ്ഞ് സാര്‍ വിളിച്ചു പറഞ്ഞു ധൈര്യമായിട്ട് മുഴുവനും പാടിയിട്ട് പോയാ മതിയെന്ന്. മണി ചേട്ടനോളം ഞാന്‍ എത്തില്ല എന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. എങ്കിലും വിനയന്‍ സാര്‍ എന്നെ വിട്ടില്ല. എന്റെ സഹോദരന്റെ ഗുരു അങ്ങനെ എനിക്കും ഗുരുവായി അതും ഞാനൊട്ടും പ്രതീക്ഷിക്കാത്ത മേഖലയില്‍...

വിനയന്‍ സാര്‍ കുട്ടി..... എന്ന് വിളിക്കുമ്പോള്‍ നമ്മുടെ എല്ലാ വിഷമവും പോകും. ചേട്ടന്റെ വിയോഗശേഷം ഒരു കുടുംബാഗം എന്ന പോലെ സാര്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട്. ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ഡബ്ബിങ്ങ് സമയത്ത് സാര്‍ വിളിച്ചു കുട്ടി.... നീയൊന്ന് എറണാകുളത്തേക്ക് വരണം. ഞാന്‍ കാര്യം അറിയാതെ എറണാകുളത്തേക്ക് ചെന്നു. അവിടെ ചെന്ന് ഒരു സീന്‍ കാണിച്ചു തന്നിട്ട് പറഞ്ഞു ചേട്ടന്‍ പാടിയ 'മേലേ പടിഞ്ഞാറു സൂര്യന്‍ ' എന്ന പാട്ടിന്റെ ഒരു വരി പാടണമെന്ന് .ആ സീന്‍ കണ്ടപ്പോള്‍ എന്റെ ചങ്ക് തകര്‍ന്ന് പോയി. പാടി മുഴുപ്പിക്കാതെ, തൊണ്ടയിടറി റെക്കോഡിങ് സ്യൂട്ടില്‍ നിന്ന് പുറത്ത് വന്ന് പൊട്ടി കരഞ്ഞു.വിനയന്‍ സാര്‍ വന്ന് കെട്ടിപ്പിടിച്ച് സമാധാനിപ്പിച്ചു.

മണി ചേട്ടന് കൊടുക്കുന്ന ഒരു ആദരമാണ് ഈ സിനിമ. 'എനിക്ക് അവന് കൊടുക്കാന്‍ പറ്റുന്ന വലിയ ഒരു ആദരം'സാര്‍ വികാരത്തോടെ പറഞ്ഞു. ഒരു പക്ഷെ ചരിത്രത്തിലാദ്യമായിരിക്കും ഒരു ഗുരു ശിഷ്യനെ ആദരിക്കുന്നത്. എന്റെ ചേട്ടന് ജീവസുറ്റ കഥാപാത്രങ്ങള്‍ നല്‍കി കലാഭവന്‍ മണിയെ ഇന്ത്യയിലെ കഴിവുറ്റ നടന്മാര്‍ക്കൊപ്പം എത്തിച്ച പ്രിയ ഗുരു, സംവിധായകന്‍, അതിലുമപ്പുറം ഇപ്പോള്‍ ഞങ്ങള്‍ക്ക് കൂടപിറപ്പിന്റെ സ്‌നേഹം കൂടി തരുന്ന മനുഷ്യസ്‌നേഹി എന്തു പറഞ്ഞാലും മതിവരില്ല. ഈ ചിത്രം തിയറ്ററില്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് അതു കാണാനുള്ള ചങ്കുറപ്പില്ല .. എങ്കിലും ഒരു ഗുരു ശിഷ്യന് നല്‍കുന്ന ആദരവ് ചരിത്രത്തിന്റെ ഭാഗമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

രാമകൃഷ്ണന്റെ പോസ്റ്റ് വിനയനും പങ്കുവച്ചിരുന്നു. 'ചാലക്കുടിക്കാരന്‍ ചങ്ങാതി' മണിക്കുള്ള ആദരവായി തന്നെയാണ് ഒരുക്കിയിട്ടുള്ളതെന്നും താന്‍ ഒത്തിരി സ്‌നേഹിക്കുകയും.. കലാജീവിതത്തില്‍ ഒരുമിച്ച് ഒരുപാടു സഞ്ചരിക്കുകയും ചെയ്ത കലാഭവന്‍ മണിയുടെ അനുജന് മലയാളികള്‍ക്ക് ഒരുപാട് സര്‍ഗ്ഗ സംഭാവനകള്‍ ചെയ്യാനുള്ള കരുത്തുണ്ടാകട്ടേ എന്നും വിനയന്‍ കുറിച്ചു.

വിനയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

മണിയുടെ അനുജന്‍ rlv രാമകൃഷ്ണന്‍ എഴുതിയ വാക്കുകള്‍ വായിച്ചപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞു.. പരസ്പരം ബഹുമാനിക്കുകയും, സ്‌നേഹിക്കുകയും, ആദരിക്കേണ്ടവരെ ആദരിക്കുകയും, പ്രതികരിക്കേണ്ട സമയത്ത് സത്യസന്ധമായി, നിര്‍ഭയം പ്രതികരിക്കുകയും ഒക്കെ ചെയ്യുമ്പോളുള്ള മനസ്സിന്റെ സുഖം ഒന്നു വേറെ തന്നെയാണ്..! 'ചാലക്കുടിക്കാരന്‍ ചങ്ങാതി' മണിക്കുള്ള ആദരവായി തന്നെയാണ് ഒരുക്കിയിട്ടുള്ളത്.. ഒപ്പം സത്യസന്ധമായ ചില വിശകലനങ്ങളും.. ചിത്രത്തിലെ 'ചാലക്കുടിച്ചന്തക്കു പോകുമ്പോള്‍' എന്ന ഗാനം റീ മിക്‌സ് ചെയ്തപ്പോള്‍ അതു പാടാനായി രാമകൃഷ്ണനെ നിര്‍ബന്ധിച്ചതു ഞാന്‍ തന്നെയാണ്..ശരിയാകുമോ എന്ന് രാമകൃഷ്ണന് ഭയമായിരുന്നു. ചിത്രത്തിന്‍െ റിലീസിനു മുന്‍പു തന്നെ യൂ ട്യൂബില്‍ റിലീസുചെയ്ത ഗാനം ഇപ്പോള്‍ സൂപ്പര്‍ ഹിറ്റായിരിക്കയാണ്. രാമകൃഷ്ണന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു... ഞാന്‍ ഒത്തിരി സ്‌നേഹിക്കുകയും.. കലാജീവിതത്തില്‍ ഒരുമിച്ച് ഒരുപാടു സന്‍ചരിക്കുകയും ചെയ്ത കലാഭവന്‍ മണിയുടെ അനുജന് മലയാളികള്‍ക്കു ഒരുപാട് സര്‍ഗ്ഗ സംഭാവനകള്‍ ചെയ്യാനുള്ള കരുത്തുണ്ടാകട്ടേ എന്നാശംസിക്കുന്നു..

vinayan chalakkudikkaran changathi new movie on kalabhavan mani rlv ramakrishnan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section
Most Commented