'ഞങ്ങളാരേം വിലക്കീട്ടില്ലെന്ന് ആണയിട്ട് പറഞ്ഞു നടന്നവരുടെ കരണക്കുറ്റിക്ക് കിട്ടിയ അടി ആയിരുന്നു മധു സാർ പറഞ്ഞ സത്യങ്ങൾ'


'അമ്മ' യുടെ ആദ്യ പ്രസിഡൻറു കൂടി ആയ മധുസാറിൻെറ വാക്കു കളായിരുന്നു ആ ധർമ്മയുദ്ധത്തിൽ എനിക്കു തുണ ആയ പ്രധാന മൊഴികളിൽ ഒന്ന്

വിനയൻ, മധു | Photo: https: facebook.com|directorvinayan

ൺപത്തിയേഴാം ജന്മദിനത്തിന്റെ നിറവിലാണ് മലയാളത്തിന്റെ മഹാനടൻ മധു. ഈ അവസരത്തിൽ അദ്ദേഹത്തെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. മലയാളസിനിമയുടെ ശൈശവും കൗമാരവും ഒക്കെ കണ്ട് ഇന്നും ആരംഗത്ത് തുടരുന്ന അഭിനയകലയുടെ ഈ കാർണവർ സത്യത്തിനു നേരെ മുഖം തിരിച്ചു നിൽക്കാത്ത തൻേറടിയായ ഒരസാധാരണ വ്യക്തിത്വം കൂടിയാണ് എന്ന് വിനയൻ കുറിക്കുന്നു.

മലയാള സിനിയിൽ തനിക്ക് നേരിടേണ്ടി വന്ന വിലക്കിന്റെ സമയത്ത് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് മധു നൽകിയ സത്യസന്ധമായ മൊഴിയാണ് തനിക്ക് പിന്തുണയായതെന്ന് വിനയൻ പറയുന്നു.വിനയൻ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ്

മലയാളത്തിൻെറ മഹാനടൻ മധുസാറിന് ഹൃദയം നിറഞ്ഞ ജൻമദിനാശംസകൾ നേരുന്നു..

മലയാളസിനിമയുടെ ശൈശവും കൗമാരവും ഒക്കെ കണ്ട് ഇന്നും ആരംഗത്ത് തുടരുന്ന അഭിനയകലയുടെ ഈ കാർണവർ സത്യത്തിനു നേരെ മുഖം തിരിച്ചു നിൽക്കാത്ത തൻേറടിയായ ഒരസാധാരണ വ്യക്തിത്വം കൂടിയാണ്.

എന്തെല്ലാം സമ്മർദ്ദമുണ്ടായാലും തൻെറ മനസ്സാക്ഷിക്കു സത്യമെന്നു തോന്നുന്നതേ താൻ ചെയ്യു എന്ന അദ്ദേഹത്തിൻെറ നിഛയദാർഢ്യം നേരിട്ടു കണ്ടു മനസ്സിലാക്കിയ ഒരു വ്യക്തിയാണു ഞാൻ..മലയാളസിനിമയിൽ എനിക്കുണ്ടായ വിലക്കിനെതിരെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക് ഞാൻ കൊടുത്ത പരാതിയിൽ മധു സാറിനെയും സാക്ഷി ആയി വിസ്തരിച്ചിരുന്നു..

എന്നെക്കാളും ഏറെ അദ്ദേഹവുമായി ബന്ധമുള്ള പല സംവിധായകരുടെയും നിർമ്മാതാക്കളുടെയും.. ചില നടൻമാരുടെയും ഒക്കെ അഭിപ്രായങ്ങളെ തള്ളിക്കൊണ്ട് അദ്ദേഹം കമ്മീഷനുകൊടുത്ത സത്യസന്ധമായ ആ മൊഴി ആണ് ചരിത്രപ്രധാന്യമുള്ള കോംപറ്റീഷൻ കമ്മീഷൻെറ വിധിക്ക് കാരണമായ ഒരു പ്രധാന തെളിവ്... കമ്മീഷൻെറ റിപ്പോർട്ടിൽ 199-ാം പേജിലാണ് ഈ വിവരം മലയാള സിനിമയിലെ ഒരു ചരിത്ര സത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്..

"മധു എന്നു വിളിക്കുന്ന p.മാധവൻ നായരായ ഞാൻ സംവിധായകൻ വിനയനിൽ നിന്ന് 50000 രൂപ 2010-ൽ അദ്ദേഹത്തിൻെറ സിനിമയിൽ അഭിനയിക്കുന്നതിന് അഡ്വാൻസായി വാങ്ങിയിരുന്നു.. തൊട്ടടുത്ത ദിവസം തിരുവനന്തപുരത്തുള്ള എൻെറ വീട്ടിലേക്ക് സംവിധായകൻ ബി ഉണ്ണികൃഷ്ണൻെറ നേതൃത്വത്തിൽ ഒരു ഡസനിലധികം പ്രമുഖ സംവിധായകരും നിർമ്മാതാക്കളും വരികയും ( അതിൽ നടീനടൻമാർ ഇല്ലായിരുന്നു) ശ്രി വിനയൻെറ ചിത്രത്തിൽ അഭിനയിക്കരുതെന്ന് നിർബന്ധപൂർവ്വം എന്നോടു പറയുകയും ചെയ്തു.. വിനയനെതിരെ ഈ സംഘടനകൾ രഹസ്യമായി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടന്ന് ഞാൻ അപ്പഴാണറിഞ്ഞത്.."

ഇതിൻെറ കൂടെ എന്നെപ്പറ്റി ചില നല്ല വാക്കുകളും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എല്ലാം കൂടെഴുതി സമയം കളയുന്നില്ല.. ഏതായാലും..ഞങ്ങളാരേം വിലക്കീട്ടില്ല എന്ന് ആണയിട്ടു പറഞ്ഞു നടന്നവരുടെ കരണക്കുറ്റിക്കു കിട്ടിയ അടി ആയിരുന്നു മധു സാറു പഞ്ഞ ആ സത്യങ്ങൾ... എനിക്കേറെ ബന്ധമുള്ള പല സിനിമാക്കാരും സ്വന്തം നില നിൽപ്പിനേ ഭയന്ന് ഉരുണ്ടു കളിച്ചപ്പോഴും... "അമ്മ" യുടെ ആദ്യ പ്രസിഡൻറു കൂടി ആയ മധുസാറിൻെറ വാക്കു കളായിരുന്നു ആ ധർമ്മയുദ്ധത്തിൽ എനിക്കു തുണ ആയ പ്രധാന മൊഴികളിൽ ഒന്ന്.........

ഭീഷ്മരുടെ മനശ്ലക്തിയും സത്യസന്ധതയും ചേർന്ന മഹാനുഭാവന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു..

മലയാളത്തിൻെറ മഹാനടൻ മധുസാറിന് ഹൃദയം നിറഞ്ഞ ജൻമദിനാശംസകൾ നേരുന്നു.. മലയാളസിനിമയുടെ ശൈശവും കൗമാരവും ഒക്കെ കണ്ട്...

Posted by Vinayan Tg on Tuesday, 22 September 2020

Content Highlights :Vinayan About Madhu On his birthday Amma Ban Malayalam Movies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented