'പത്തൊമ്പതാം നൂറ്റാണ്ടിലെ നായിക; കയാദു ഒരഭിനേത്രി എന്ന നിലയിൽ മലയാളത്തിന്റെ അഭിമാന താരമായി മാറും'


നേരത്തെ ചിത്രത്തിലെ നായകനായ സിജു വിൽസൺ ഈ സിനിമയോടെ മലയാള സിനിമയിലെ താര സിംഹാസനത്തിൽ എത്തുമെന്നും വിനയൻ പറഞ്ഞിരുന്നു. 

Kayadhu Lohar

പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ ബ്രഹ്മാണ്ഡ ചിത്രത്തിലെ നായിക കയാദു ലോഹറിനെ പ്രകീർത്തിച്ച് സംവിധായകൻ വിനയൻ. കയാദു ഒരഭിനേത്രി എന്ന നിലയിൽ മലയാളത്തിന്റെ അഭിമാന താരമായി മാറുമെന്ന് വിനയൻ പറയുന്നു. നേരത്തെ ചിത്രത്തിലെ നായകനായ സിജു വിൽസൺ ഈ സിനിമയോടെ മലയാള സിനിമയിലെ താര സിംഹാസനത്തിൽ എത്തുമെന്നും സൂപ്പർതാരമായി മാറുമെന്നും വിനയൻ പറഞ്ഞിരുന്നു.

വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

19-ാം നൂറ്റാണ്ടിൽ കേരളത്തിലെ സ്ത്രീകൾ അനുഭവിച്ച അവഗണനയും, അപമാനവും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധം ഹീനമായിരുന്നു..

നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനും, ചട്ടമ്പി സ്വാമികൾക്കും, അയ്യൻകാളിക്കും ഒക്കെ മുന്നേ അതി സാഹസികനായ ഒരു പോരാളി ഈ ക്രൂരതക്കെതിരെ തൻെറ പടവാളുയർത്തിയിരുന്നു.

ആ നായകൻെറയും അദ്ദേഹത്തേപ്പോലെ തന്നെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയുടെയും കഥ പറയുന്ന സിനിമയാണ് "പത്തൊൻപതാം നൂറ്റാണ്ട്"..... ഇതിലെ നായകൻ സിജു വിൽസൺ ഈ ചിത്രത്തോടെ മലയാള സിനിമയുടെ താരസിംഹാസനത്തിൽ എത്തും എന്നു ഞാൻ പറഞ്ഞിരുന്നു..

Read More : 'ബാഹുബലിക്ക് ശേഷമാണ് പ്രഭാസ് സൂപ്പർതാരമായത്, പത്തൊമ്പതാം നൂറ്റാണ്ട് സിജുവിന്റെ കരിയർ മാറ്റിയെഴുതും'

അതുപോലെ തന്നെ "പത്തൊൻപതാം നൂറ്റാണ്ടി"ലെ നായിക കയാദുവും ഒരഭിനേത്രി എന്ന നിലയിൽ മലയാളത്തിൻെറ അഭിമാന താരമായിമാറും..

ഇന്നു മലയാളത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഏറ്റവും വലുതും ചെലവേറിയതുമായ ഈ സിനിമയിൽ,നിങ്ങടെ മനസ്സിനെ മഥിക്കുന്ന ചരിത്ര കഥാ മുഹൂർത്തങ്ങളും, രംഗങ്ങളും ആകർഷകമായി ഒരുക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.

മലയാളത്തിലെ അൻപതോളം പ്രശസ്ത നടീനടൻമരും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്നീഷ്യൻമാരും പങ്കെടുക്കുന്ന ഈ ചിത്രം ചെയ്യാൻ എന്നിൽ വിശ്വാസമർപ്പിച്ച നിർമ്മാതാവ് ശ്രി ഗോകുലം ഗോപാലേട്ടനോടുള്ള സ്നേഹാദരവും ഇവിടെ രേഖപ്പെടുത്തട്ടെ...
വിനയൻ..

content highlights : vinayan about his heroine kayadhu lohar pathompatham noottandu movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented