നടൻ വിനായകൻ സംവിധായകനാകുന്നു. പാർട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്നാണ് നിർമിക്കുന്നത്.
നടനായി 25 വർഷം പിന്നിടുന്ന വേളയിലാണ് വിനായകൻ സംവിധാനക്കുപ്പായം അണിയുന്നത്. 2021ആദ്യത്തോടെ ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ തുടങ്ങും.
ആഷിഖ് അബുവാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതി സംവിധാനം ചെയ്യും. "പാർട്ടി " അടുത്ത വർഷം . ആഷിഖ് കുറിച്ചു.
നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. "പാർട്ടി " അടുത്ത വർഷം. #PartyFilm #OPM
Posted by Aashiq Abu on Sunday, 20 September 2020
1995-ൽ മോഹൻലാലിനെ നായകനാക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികത്തിലൂടെയാണ് വിനായകൻ സിനിമയിലെത്തുന്നത്. ഫഹദ് ചിത്രം ട്രാൻസിലാണ് ഒടുവിൽ വേഷമിട്ടത്. ഓപ്പറേഷൻ ജാവ, കരിന്തണ്ടൻ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ
Content Highlights : Vinayakan Directorial debut Party Produced by Aashiq Abu And Rima Kallingal