വിനായകനൊപ്പം ടിനി ടോം
നടൻ വിനായകനൊപ്പമുള്ള ഇരുപത്തിയഞ്ച് വർഷത്തെ സൗഹൃദം ആഘോഷിച്ച് നടൻ ടിനി ടോം. കോളേജ് കാലഘട്ടം മുതലുള്ള സൗഹൃദമാണ് തങ്ങൾ തമ്മിലെന്നും എന്നെന്നും സുഹൃത്തുക്കളാണെന്നും ടിനി ടോം വിനായകനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചു.
പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്. ഒരുത്തീ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ വിനായകൻ നടത്തിയ പരാമർശം വലിയ വിവാദമായതിന് പിന്നാലെയാണ് ടിനി ടോമിന്റെ പോസ്റ്റ്.
മീ ടൂ തനിക്ക് എന്താണെന്നറിയില്ലെന്നും ഒരാളോട് സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ അത് ചോദിക്കുമെന്നും അതിന് മീ ടൂ എന്ന് വിളിക്കുകയാണെങ്കില്‍ ഇനിയും അത് ചെയ്യുമെന്നും വിനായകന് പറഞ്ഞിരുന്നു. അവിടെ എത്തിയിരുന്ന മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി ഇവരോട് തോന്നിയാലും ചോദിക്കുമെന്നും വിനായകൻ കൂട്ടിച്ചേര്‍ത്തു. ഇത് വലിയ വിവാദമായതിന് പിന്നാലെ നടൻ മാപ്പ് ചോദിച്ച് രംഗത്തെത്തുകയും ചെയ്തു. തന്റെ പരാമര്‍ശം വ്യക്തിപരമായിരുന്നില്ല എന്നും മാധ്യമപ്രവർത്തകയ്ക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നും വിനായകന് പറഞ്ഞു.
Content Highlights: Vinayakan and Tini Tom celebrating 25 years of friendship
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..